ഡ്യൂട്ടിക്കിടയില്‍ വനിതാ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു

0

കാലിഫോര്‍ണിയ: കുടുംബ കലഹത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പ്രതിരോധം സൃഷ്ടിച്ച പ്രതിയുടെ വെടിയേറ്റ് 26 വയസ്സുള്ള വനിതാ പോലീസ് ഓഫീസര്‍ താര ഒ സുള്ളിവാന്‍ വെടിയേറ്റു മരിച്ചു. എഡ്ജ് വാട്ടറിന് സമീപം റെഡ്വുഡ് അവന്യൂവില്‍ ജൂണ്‍ 19നായിരുന്നു സംഭവം. പ്രതിയെ പിടികൂടുന്നതിന് വീടിന് പുറകിലെത്തിയ താരക്ക് നേരെ അകത്ത് നിന്നും പെട്ടന്ന് നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് വീണ വനിതാ ഓഫീസറെ അവിടെ നിന്നും മാറ്റുന്നതിന് ശ്രമിച്ച മറ്റ് ഓഫീസര്‍മാര്‍ക്ക് നേരെയും അകത്തു നിന്നും തുടര്‍ച്ചയായി വെടിവെച്ചതിനാല്‍ നാല്‍പത്തിയഞ്ച് മിനിട്ടിന് ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.

വെടിവെച്ച പ്രതി അദല്‍ സംബ്രാനൊ റമോസാണെന്ന് പോലീസ് വെളിപ്പെടുത്തി. വീട്ടില്‍ നിന്നും സാധനങ്ങള്‍ എടത്തു പുറത്തു കടക്കാന്‍ ശ്രമിച്ച യുവതിയെ വീട്ടിനുള്ളില്‍ തടഞ്ഞു നിര്‍ത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതറിഞ്ഞാണ് താര ഉള്‍പ്പെടെയുള്ള ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തിയത്. പ്രതിരോധം തീര്‍ത്ത് പ്രതിയെ എട്ടുമണിക്കൂറിന് ശേഷം കവചീന വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുറത്തു കടത്തി അറസ്റ്റ് ചെയ്തത്. വീടിനകത്തുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല.

2018 ജനുവരിയിലാണ് ഒ സുള്ളിവാന്‍ പോലീസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. സ്ക്രമെന്റോ പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ 2017 സാക്രമെന്റോ സ്‌റ്റേറ്റ് ലൊ എന്‍ഫോഴ്‌സ്‌മെന്റ് കാന്‍ഡിഡേറ്റ് സ്‌ക്കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസ് ഗ്രാജുവേറ്റായിരുന്നു.

You might also like

-