ഇരട്ട ഗോൾ റൊണാൾഡോ താരം ; ആദ്യപകുതി കലക്കിഴിലാക്കി പോർച്ചുഗലിൽ മേധാവിത്വം
സോച്ചി: ഫിഫ റഷ്യൻ ലോകകപ്പിൽ സ്പെയിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ 2-1ന് മുന്നിൽഎത്തി . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് പറങ്കിപ്പട മുന്നിൽ എത്തിയത്.
നാലാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽ നിന്നാണ് റൊണാൾഡോയുടെ ആദ്യ ഗോൾ. 24-ാം മിനിറ്റിൽ ഡീഗോ കോസ്റ്റ നേടിയ ഗോളിലൂടെ സ്പെയിൻ ഒപ്പമെത്തി. എന്നാൽ 44-ാം മിനിറ്റിൽ ഗോൺസാലോ ഗ്വിഡെസിന്റെ നീട്ടി നൽകിയ പാസ് വലയിലാക്കി റൊണാൾഡോ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു.
സ്പെയിൻ പന്തടക്കത്തിൽ മുന്നിലാണെങ്കിലും പ്രത്യാക്രമണങ്ങളുമായി പോർച്ചുഗൽ കുതിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിക്കുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റിൽ കോസ്റ്റയിലൂടെ സ്പെയിൻ ഒപ്പമെത്തി. ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. മൂന്നു മിനിറ്റ് പിന്നിടുന്നതിനിടെ പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ മുന്നിലെത്തി. 58–ാം മിനിറ്റിൽ നാച്ചോയാണ് സ്പാനിഷ് ടീമിന് ലീഡ് സമ്മാനിച്ചത്.
അവസാന മിനിറ്റുകളിൽ പ്രതിരോധം തീർത്ത് സ്പെയിനും ആക്രമണവുമായി പോർച്ചുഗലും കളംനിറഞ്ഞു. ജയപ്രതീക്ഷയുമായി മുന്നേറിയ സ്പെയിന്റെ നെഞ്ചുതകർത്ത് 88-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളെത്തി. ബോക്സിനു വെളിയിൽ നിന്നും ഫ്രീകിക്ക് ഗോളിലൂടെ റൊണാൾഡോ ഹാട്രിക് ഗോൾ നേടി.