ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില.3_3

ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ; സ്പെയ്നിനെതിരേ വിജയതുല്യമായ സമനില ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ; സ്പെയ്നിനെതിരേ വിജയതുല്യമായ സമനില സ്‌പെയ്‌ന് വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും കോകേ ഒരു ഗോളും നേടി.

0

 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സത്തില്‍ സ്‌പെയ്‌ന് വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും നാച്ചോ ഫെര്‍ണാണ്ടസ് ഒരു ഗോളും നേടി. ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചെടുത്തത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടി. റോണാള്‍ഡോയെ നാച്ചോ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ 24ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയിലൂടെ സ്‌പെയ്ന്‍ തിരിച്ചടിച്ചു. രണ്ട് പ്രതിരോധക്കാരെ നിസഹായരാക്കി നേടിയ തകര്‍പ്പന്‍ ഗോള്‍.

എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റൊണാള്‍ഡോ ഒരിക്കല്‍കൂടി ലീഡൊരുക്കി കൊടുത്തു. ഡി ഹിയയുടെ പിഴവാണ് ഗോളില്‍ അവസാനിച്ചത്.

രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റുകള്‍ക്കകം സ്‌പെയ്ന്‍ ഒപ്പമെത്തി. സില്‍വ ചിപ് ചെയ്തിട്ട് ഫ്രീകിക്ക് ബുസ്‌കെറ്റ്‌സ് ഹെഡ്ഡര്‍ പാസിലൂടെ കോസ്റ്റയ്്ക്ക്. അനായാസം കോസ്റ്റ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ മറ്റു രണ്ട് മനോഹര ഗോളുകള്‍ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളു. സ്‌പെയ്‌നിന് ലീഡ് നല്‍കാന്‍ നാച്ചോ നേടിയ ഗോള്‍ അതിമനോഹരം. 58ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു നാച്ചോയുടെ മനഹോര ഗോള്‍. നിലം തൊട്ടുതൊട്ടില്ലെന്ന് കണക്കെ വന്ന പന്ത് പോസ്റ്റില്‍ തട്ടി ഗോള്‍വര കടന്നു.

സ്‌പെയ്ന്‍ ജയിച്ചുവെന്ന് തോന്നുന്നിടത്താണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ വന്നത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബോക്‌സിന് പുറത്ത് നിന്നെടുത്ത ഫ്രീകിക്ക് ബുസ്‌കെറ്റ്‌സിന്റേയും പിക്വെയുടേയും മുകളിലൂടെ താഴ്ന്നിറങ്ങി വലയില്‍ പതിച്ചു. പിന്നീട് സമനിലയ്ക്കുള്ള കളിയായിരുന്നു. ഗോളും വഴങ്ങാതെ ഇരുവരും മത്സരം അവസാനിപ്പിച്ചു.

You might also like

-