ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിമരിച്ച സംഭവം ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനും കത്ത് നൽകിയിട്ടുണ്ട്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.ഈ അപകടത്തെ മനപൂർവമായ അശ്രദ്ധമായി കണക്കാക്കി കുറ്റകരമായ നരഹത്യാശ്രമമായി വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

0

കൊച്ചി |കൊച്ചിയിൽ കേബിള്‍ കുരുങ്ങി വഴിയാത്രക്കാരന് വീണ്ടും പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്നവശ്യപ്പെട്ട് റോഡ് സേഫ്റ്റി കമ്മീഷണർ. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കാണ് എസ് ശ്രീജിത്ത് കത്ത് നൽകി , ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനും കത്ത് നൽകിയിട്ടുണ്ട്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.ഈ അപകടത്തെ മനപൂർവമായ അശ്രദ്ധമായി കണക്കാക്കി കുറ്റകരമായ നരഹത്യാശ്രമമായി വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഗതാഗതമന്ത്രി ആൻ്റണി രാജുവിന്റെ നിർദേശപ്രകാരമാണ് റോഡ് സേഫ്റ്റി കമ്മീഷണർ റിപ്പോർട്ട് തേടിയത്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് ​ഗതാ​ഗത മന്ത്രി.

കൊച്ചിയിൽ ഇന്നലെ കേബിളിൽ കുരുങ്ങി വീണ്ടും അപകടമുണ്ടായിരുന്നു. മുണ്ടൻവേലിയിൽ സൈക്കിളിൽ പാൽ വാങ്ങാൻ പോയ 11 വയസുകാരന്റെ ദേഹത്ത് കേബിൾ കുരുങ്ങിയാണ് അപകടമുണ്ടായത്. കേബിളിൽ കുരുങ്ങി ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൊച്ചിയിൽ പതിവാണ്.

You might also like

-