13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി

കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച അവധി ദിനമായതിനാല്‍ സൈക്കിളില്‍ കുറ്റൂര്‍ പാടത്തിലൂടെയുള്ള റോഡില്‍ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്

0

തൃശൂർ |  കോലഴിയിൽ 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി.കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ പിജി ഉണ്ണികൃഷ്ണൻ.കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച അവധി ദിനമായതിനാല്‍ സൈക്കിളില്‍ കുറ്റൂര്‍ പാടത്തിലൂടെയുള്ള റോഡില്‍ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്. വയലിലെ പാലത്തില്‍ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണന്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സ്കൂളില്‍ കൌണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.സംഭവമറിഞ്ഞ വീട്ടുകാരും സ്കൂള്‍ അധികൃതരും വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍റെ അറസ്റ്റ്.പോക്സോ വകുപ്പ് പ്രകാരമുള്ളവകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നേരത്തെ കോലഴി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഉണ്ണികൃഷ്ണന്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

You might also like

-