വൈദികർക്കെതിരെ നടപടി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ

കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും ഓർത്തഡോക്സ് സഭ. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കുന്നതിനോ നിരപരാധികളെ ശിക്ഷിക്കുന്നതിനോ സഭ മുതിരുകയില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമാന്യ നീതിയും ലഭ്യമാക്കും

0

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ചില വൈദികരെസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും ഓർത്തഡോക്സ് സഭ. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കുന്നതിനോ നിരപരാധികളെ ശിക്ഷിക്കുന്നതിനോ സഭ മുതിരുകയില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമാന്യ നീതിയും ലഭ്യമാക്കും. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തില്‍ സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുളള ആശങ്ക ഉള്‍ക്കൊളളുന്നു. മൂല്യബോധത്തില്‍ അടിയുറച്ച വൈദീകശുശ്രൂഷ ഉറപ്പുവരുത്തി കൂടുതല്‍ ദൈവാശ്രയത്തോടെ പ്രവര്‍ത്തിക്കുവാന്‍ വൈദീകരെ പ്രേരിപ്പിക്കുന്നതിനായി നടപടികള്‍ കൈക്കൊളളുമെന്നും സഭ അറിയിച്ചു

You might also like

-