റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തക ശ്രുതി നാരായണൻ ആത്മഹത്യചെയ്തത് ഭർതൃപീഡനം മൂലമെന്ന് പോലീസ്

ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് റിപ്പോർട്ട് അഞ്ച് വർഷമായി ശ്രുതിയും ഭർത്താവ് അനീഷും ബെംഗളൂരുവിലെ നല്ലൂർഹള്ളി മെയ്ഫെയറിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്.ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഭർത്താവ് അനീഷ് പോയിരുന്നു

0

ബെംഗളുരു | റോയിട്ടേഴ്‌സ് ബാംഗ്ലൂർ ബ്യൂറോയിൽ മാധ്യമപ്രവർത്തകയായിരുന്ന ശ്രുതി നാരായണനെയാണ് 35 അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് റിപ്പോർട്ട്
അഞ്ച് വർഷമായി ശ്രുതിയും ഭർത്താവ് അനീഷും ബെംഗളൂരുവിലെ നല്ലൂർഹള്ളി മെയ്ഫെയറിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്.ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഭർത്താവ് അനീഷ് പോയിരുന്നു

അതേസമയം റോയിറ്റേഴ്സിലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യ ഭര്‍തൃപീഡനം കാരണമെന്ന് പൊലീസ് . ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ‍ശാരീരകമായും മാനസികമായും പീഡിപ്പിച്ചു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്‍ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബെംഗ്ലൂരു പൊലീസ് പറഞ്ഞു.

കാസര്‍ഗോഡ് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്സില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗ്ലുരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ ലഭിക്കാതായതോടെ സഹോദരന്‍ ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കള്‍ ബെംഗ്ലൂരു പൊലീസില്‍ പരാതി നല്‍കി. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്കാരം നടത്തി.ശ്രുതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനീഷ് ശ്രുതിയെ നിത്യവും പീഡിപ്പിക്കാറുണ്ടെന്ന് ശ്രുതിയുടെ സഹോദരൻ നിശാന്ത് ആരോപിച്ചു

You might also like