പോസ്റ്റ്മോർട്ടടേബിളിൽ നിന്നും ജീവിതത്തിലേക്ക് ഉയർത്തെഴുനേൽപ്പ് ദക്ഷിണാഫ്രിക്കയി വാഹനാപകടത്തിൽ മരിച്ചയുവതിക്ക് ഫ്രീസറിൽ വച്ചപ്പോൾ പുതുജന്മം

കാറപകടത്തില്‍ പരിക്കേറ്റാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം യുവതി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് ശരീരം മോര്‍ച്ചറിയിലെ ഫ്രീസറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനിടെ മോര്‍ച്ചറി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് യുവതി ശ്വാസം എടുക്കുന്നതായി മനസ്സിലായത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചു. പരിശോധനയില്‍ ജീവനുണ്ടെന്ന് മനസ്സിലായി.

0

ജോഗാനസ്ബർഗ്ഗ് :  സിനിമഅപസർപ്പക കഥകളെപ്പോലും വെല്ലുന്ന ട്വിസ്റ്റാണ് ദക്ഷിണാഫ്രിക്കയിലെ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്. മരിച്ചെന്ന് എല്ലാവരും കരുതിപോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയ ഇരുപത്തിരണ്ടുകാരിക്ക്പോസ്റ്മോർട്ട ടേബിളിൽ ജീവൻ വച്ചത്
. കഴിഞ്ഞ ദിവസം ജൊഹന്നാസ് ബര്‍ഗില്‍ കാറപകടത്തില്‍ പരിക്ക്പറ്റി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവതിക്കാണ് ജീവൻ തിരിച്ചു കിട്ടിയിരിക്കുന്നത്.

ഗൗട്ടെങ് പ്രവിശ്യയിൽ കാർലെൺ വില്ലെ മോർഗുവിൽ അപകടത്തെ തുടർന്ന് പാരാമെഡിക്കൽ വിദ്യാർഥിനീ മരിച്ചത്..കാറപകടത്തില്‍ പരിക്കേറ്റാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം യുവതി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് ശരീരം മോര്‍ച്ചറിയിലെ ഫ്രീസറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനിടെ മോര്‍ച്ചറി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് യുവതി ശ്വാസം എടുക്കുന്നതായി മനസ്സിലായത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചു. പരിശോധനയില്‍ ജീവനുണ്ടെന്ന് മനസ്സിലായി. ഇതോടെ വിദഗ്ദ ചികിത്സ നല്‍കി.

നാടകീയ സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയിലെത്തിച്ചപ്പോല്‍ യുവതിക്ക് ജീവന്റെ യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നു എന്നാണ് അവര്‍ ഉറച്ച് പറയുന്നത്. എന്തായാലും ജീവിതത്തിലേക്കുള്ള സുവതിയുടെ തിരിച്ചു വരവ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്

You might also like

-