രക്ഷ ദൗത്യം തുടരും ! അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു,അമേരിക്ക കൂടുതൽ വിമാനങ്ങൾ അയക്കും
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ച ആളുകളെ കൊണ്ടുപോകാൻ 18 വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് അമേരിക്ക അറിയിച്ചു .താലിബാൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാരെയും താലിബാൻ ഭീക്ഷണി നേരിടുന്ന അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതിൽ വാഷിംഗ്ടൺ തീവ്വ്ര ശ്രമം നടത്തുന്നതായി യു എസ് വ്യ്കതമാക്കി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 17 വിമാനത്തിൽ 168 പേരും ഗാസ്യാബാദ് വ്യോമതാവളത്തിലെത്തി. തിരികെ എത്തിയവരിൽ 329 പേരും ഇന്ത്യക്കാരാണ്. രണ്ട് നേപ്പാൾ പൗരൻമാരും സംഘത്തിലുണ്ട്.
ഞായറാഴ്ച്ച രാവിലെ കാബൂളിൽ കുടുങ്ങിയ 87 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചിരുന്നു. ഇവരെ കാബൂളിൽ നിന്നും തജികിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിൽ എത്തിച്ചതിന് ശേഷം അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ അതിരാവിലെ ഡൽഹിയിൽ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മൂന്നൂറോളം ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരൻമാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും യുഎസ് അറിയിച്ചു. ഇന്നലെ മാത്രം 17,000 പേരെയാണ് യുഎസ് നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഫ്ഗാന് പുറത്ത് എത്തിച്ചത്. ഇതിൽ 2,500ൽ അധികം പേർ യുഎസ് പൗരൻമാരാണ്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ച ആളുകളെ കൊണ്ടുപോകാൻ 18 വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് അമേരിക്ക അറിയിച്ചു .താലിബാൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാരെയും താലിബാൻ ഭീക്ഷണി നേരിടുന്ന അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതിൽ വാഷിംഗ്ടൺ തീവ്വ്ര ശ്രമം നടത്തുന്നതായി യു എസ് വ്യ്കതമാക്കി .യു എസ് വിമാനങ്ങൾ നേരിട്ട് കാബൂളിൽ പ്രവേശിക്കാതെ കാബൂളിൽ നിന്നും അയാൾ രാജ്യങ്ങളിൽ എത്തിയിട്ടുള്ള ആളുകളെ അവിടങ്ങളിലേക്ക് വിമാനങ്ങൾ അയച്ചു അമേരിക്കയിൽ എത്തിക്കുമെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. കൂടുതൽ വാണിജ്യ വിമാനങ്ങൾ ഇതിനായി ഉപയോഗിക്കാൻ വിമാനകമ്പനികൾക്ക്
നിർദേശം നൽകിയിട്ടുണ്ട് .അമേരിക്കൻ എയർലൈൻസ്, അറ്റ്ലസ് എയർ, ഡെൽറ്റ എയർ ലൈൻസ്, ഓമ്നി എയർ എന്നിവ മൂന്ന് വിമാനങ്ങൾ വീതം നൽകും, രണ്ട് ഹവായിയൻ എയർലൈൻസ്, നാല് യുണൈറ്റഡ് എയർലൈൻസ്.വിമങ്ങൾ ദൗത്യത്തിനായി ആദ്യഘട്ടം ഉപയോഗിക്കും