ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന അധികാരങ്ങളെ തങ്ങളുടെ ആശ്രിതരായ ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കയ്യടക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തികൊണ്ടിരുന്നത്

0

തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങളെ പാടെ തമസ്‌കരിച്ചു കൊണ്ട് കുതന്ത്രങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹി ലെഫ്റ്റന്റന്റ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹിയിലെ ക്രമസമാധാന പാലനം, ഭൂമി, പോലീസ് എന്നിവയുടെ അധികാരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന അധികാരങ്ങളെ തങ്ങളുടെ ആശ്രിതരായ ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കയ്യടക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തികൊണ്ടിരുന്നത്. ലെഫ്റ്റന്റന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ വിശദീകരിക്കുന്ന ഭരണഘടനയിലെ 239ാം വകുപ്പിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടു ഡല്‍ഹി സര്‍ക്കാരിന്റെ ജനാധിപത്യപരമായ അധികാരംങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കുടില തന്ത്രത്തെയാണ് സൂപ്രിം കോടതി ഇന്നത്തെ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്. ബി ജെ പി ജനങ്ങളാല്‍ പാടെ തിരസ്‌കരിക്കപ്പെട്ട സംസ്ഥാനങ്ങൡലെല്ലാം ഭരണഘടനാ പദവിയായ ഗവര്‍ണ്ണര്‍ സ്ഥാനത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് അധികാരം പിടിച്ചെടുക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയുള്ള താക്കീതാണ് ഇന്നത്തെ സുപ്രിം കോടതി വിധി. ഗോവ, മണിപ്പൂര്‍ എന്നീ സം്സ്ഥാനങ്ങളില്‍ ജനവിധി അട്ടിമറിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ പദവിയെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ബി ജെ പി അധികാരം പിടിച്ചത്

You might also like

-