റീ സർവ്വേ നടപടികളിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത താലൂക്ക് ഓഫീസിൽ വിമുക്തഭടൻ കൈഞരമ്പു മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു

മെഴുവേലി കാരിത്തോട്ട പള്ളി കിഴക്കേതിൽ തോമസ് വർഗ്ഗീസാണ് കോഴഞ്ചേരി താലൂക്ക് ആഫീസിൽ എത്തി കൈ ഞരമ്പ് മുറിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചത്

0

കോഴഞ്ചേരി : വർഷങ്ങളായുള്ള റീ സർവ്വെയിലെ പിഴവ് പരിഹരിച്ചു നൽകാത്തതിൽ മനം നൊന്തു താലൂക്ക് ഓഫീസിൽ വിമുക്ത ഭടൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മെഴുവേലി കാരിത്തോട്ട പള്ളി കിഴക്കേതിൽ തോമസ് വർഗ്ഗീസാണ് കോഴഞ്ചേരി താലൂക്ക് ആഫീസിൽ എത്തി കൈ ഞരമ്പ് മുറിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ചത്

വെള്ളിയാഴ്ച്ച പകൽ 11. 30 ഓടെ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനിലെ താലുക്ക് ഓഫീസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ടയിൽ തന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് വസ്തു റി സർവ്വേയിൽ 63 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 13 ഓളം വർഷമായി തോമസ് വർഗ്ഗീസ് അപേക്ഷയുമായി റവന്യു വകുപ്പിന്റെ ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

താലുക്ക് ആഫീസിലെ ഡെപ്യുട്ടി തഹസീൽദാർ പരുഷമായി പെരുമാറിയതോടെ തോമസ് വർഗ്ഗീസ് കൈവശം കരുതിയ ബ്ലെയ്ഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ജീവനക്കാരും പോലീസും ചേർന്ന് ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ് ജില്ലാ കളക്ടർ പി ബി നൂഹ് ജനറൽ ആശുപത്രിയിൽ എത്തി ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.വിമുക്ത ഭടന്റെ പരാതിയെപ്പറ്റി വിശദമായ പരിശോധന നടത്തുമെന്ന് കളക്ടർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്ന് ജില്ലകക്ടർ അറിയിച്ചു

You might also like

-