ളാഹയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ശിവദാസന് ആര്‍.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ
കഴിഞ്ഞ ഏപ്രില്‍ 26 ന് പന്തളം പൊലീസിന് ശിവദാസൻ പരാതി നൽകിയത് പരാതിയിൽ ആർ എസ് എസ് ബന്ധമുള്ള കുടുംബം തന്നെ വകവരുത്താൻ പദ്ധതി ഇട്ടിട്ടുള്ളതായി പറയുന്നു തന്റെ ജീവൻ അപകടത്തിലാണെന്നും ശിവദാസാണ് നൽകിയ പരാതിയിൽ പറയുന്നു .
പത്തനംതിട്ട ;ളാഹയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ അയ്യപ്പ ഭക്തന്‍ ശിവദാസന് ആര്‍.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു സ്വന്തം വീട്ടിലേക്കുള്ള വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ശിവദാസന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയവര്‍ ശിവദാസനെ മര്‍ദിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു തന്നെ അക്രമിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്ശിവദാസാണ്
പോലീസിനെ പരാതി നൽകിയിരുന്നു കഴിഞ്ഞ ഏപ്രില്‍ 26 ന് പന്തളം പൊലീസിന് ശിവദാസൻ പരാതി നൽകിയത് പരാതിയിൽ ആർ എസ് എസ് ബന്ധമുള്ള കുടുംബം തന്നെ വകവരുത്താൻ പദ്ധതി ഇട്ടിട്ടുള്ളതായി പറയുന്നു തന്റെ ജീവൻ അപകടത്തിലാണെന്നും ശിവദാസാണ് നൽകിയ പരാതിയിൽ പറയുന്നു . എതിര്‍കക്ഷികളും അയല്‍വാസികളുമായ 4 പേര്‍ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്നും തന്റെ ടൂവീലര്‍ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. അയല്‍വാസികളായ കുടുംബാംഗങ്ങള്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നും ഇതിന്റെ പേരില്‍ കഴിഞ്ഞ ആഗസ്ത് 22 ന് ശിവദാസന് മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിഎന്നും ഇയാളുടെ പരാതിയിലുണ്ട്
ശിവദാസന്റെ മരണം രക്തസ്രാവം മൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നാൽ പൊലീസ് നടപടിക്കിടെ മരിച്ചെന്ന ബി.ജെ.പി പ്രചാരണം നടത്തുകയും ഹർത്താൽ നടത്തി സർക്കാരിനെതിരെ പ്രക്ഷോപം കടുപ്പിക്കുയും ചെയ്തിരുന്നു