59 മിനിറ്റുകള്‍ക്കുള്ളില്‍ വായ്പ; ഇടുക്കിയിൽ തുടക്കമായി

ഇടുക്കിയിൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആർ.കെ. സിംഗ് നിർവഹിച്ചു. പദ്ധതിയിലൂടെ ഒരു കോടി രൂപ വരെ സംരംഭകർക്ക് വായ്പയായി ലഭിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നിർണായകമായ ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങൾക്ക് താങ്ങാകുകയാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

0

ഇടുക്കി: ചെറുകിട വ്യവസായങ്ങൾക്ക് 59 മിനിറ്റുകൾക്കുള്ളിൽ വായ്പ അനുവദിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് തുടക്കം. ഇടുക്കിയിൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആർ.കെ. സിംഗ് നിർവഹിച്ചു. പദ്ധതിയിലൂടെ ഒരു കോടി രൂപ വരെ സംരംഭകർക്ക് വായ്പയായി ലഭിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നിർണായകമായ ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങൾക്ക് താങ്ങാകുകയാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

Psbloansin59minutes.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകിയാൽ 59 മിനിറ്റിനുള്ളിൽ പ്രാഥമിക പഠനങ്ങൾ പൂ‍ർത്തിയാക്കി വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം നൽകും. തുട‍ർന്ന് ചുവപ്പ് നാടകൾ ഒഴിവാക്കി അ‍ർഹരായവർക്ക് ബാങ്കുകൾ വായ്പ അനുവദിക്കും.പദ്ധതിയുടെ ദേശീയ തലത്തിലുള്ള ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫ്രൻസിലൂടെ നി‍ർവഹിച്ചു. ദേശീയ അടിസ്ഥാനത്തിൽ 80 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്ത് നിന്ന് ഇടുക്കി, കോട്ടയം ജില്ലകളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.ഇടുക്കിയിൽ കാർഷിക മേഖലയിൽ അടിസ്ഥിതമായ ചെറുകിട വ്യവസായങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം പ്രധാനമായും ലഭിക്കുക. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇടുക്കിയിൽ വായ്പകൾ അനുവദിക്കുന്നത്

You might also like

-