കോവിഡ് മരണങ്ങൾക്ക് ബന്ധുക്കൾക്ക് സർട്ടിഫിക്കറ്റ് നൽകണം

സർട്ടിഫിക്കറ്റുകളിൽ മരണകാരണം ‘കോവിഡ്’ എന്ന് പരാമർശിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്‌.എ ശ്രീരാജലക്ഷ്മി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

0

ചെന്നൈ: കോവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് മരണ സർട്ടിഫിക്കറ്റിന് പുറമേ കോവിഡ് കാരണമാണ് മരണമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് സംസ്ഥാന സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ മരണകാരണം ‘കോവിഡ്’ എന്ന് പരാമർശിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്‌.എ ശ്രീരാജലക്ഷ്മി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രീംകോടതി അടുത്തിടെ തീർപ്പു കൽപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാർ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് മരണം എന്ന് പ്രത്യേകം പരാമർശിക്കണമെന്നും ഇത് സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

You might also like

-