രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി.

മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. രഹനയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ജയിലില്‍ 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാൽ വിധിക്കെതിരെ പൊലീസ് വീണ്ടും അപ്പീൽ നൽകിയിരുന്നു.

0

പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാന്‍റിൽ കഴിയുന്ന രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. രഹനയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ജയിലില്‍ 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാൽ വിധിക്കെതിരെ പൊലീസ് വീണ്ടും അപ്പീൽ നൽകിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹനയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ബിഎസ്എൻഎല്ലിന്റെ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നീഷ്യൻ‌ ആയി ജോലി ചെയ്യുകയായിരുന്നു രഹന.

പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗൺ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹനയെ അറസ്റ്റ് ചെയ്തത്. ഫേസ്‍ബുക്ക് പോസ്റ്റിലൂടെ മതസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ കഴിഞ്ഞ 27നായിരുന്നു രഹന ഫാത്തിമ റിമാൻഡിലായത്.

You might also like

-