കര്‍ണാടകയിലെ പോത്തോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്നു കംബള ജോക്കി ശ്രീനിവാസ ഗൗഡ
100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്
കര്‍ണാടകയിലെ പ്രശസ്തമായ കംബള എന്നറിയപ്പെടുന്ന പോത്തോട്ടത്തിലാണ് കംബള ജോക്കി ശ്രീനിവാസ ഗൗഡ എന്ന ചെറുപ്പക്കാരന് താരമായി മാറിയത്. പ്രത്യേകം ഒരുക്കിയ വയല്‍ ട്രാക്കില്‍ കുതിച്ചുപായുന്ന പോത്തുകളെ പ്രോത്സാഹിപ്പിച്ച് ഒപ്പം ഒാടുന്നവരാണ് കംബള ജോക്കികള്‍. അങ്ങനെ ചതുപ്പുനിലത്തു പോത്തുകള്‍ക്കൊപ്പം 142.5 മീറ്റര്‍ പിന്നിടാന്‍ വെറും 13.62 സെക്കന്‍ഡുകള്‍ മാത്രമാണ് ശ്രീനിവാസ ഗൗഡ എടുത്തത്.
തമിഴ്നാട്ടിനു ജെല്ലിക്കെട്ട് പോലെ കര്‍ണാടകയില്‍ പ്രിയങ്കരമാണ് കംബള. ഈ പോത്തോട്ട മത്സരത്തിന്റെ ചരിത്രത്തിലെഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. ബോള്‍ട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ശ്രീനിവാസ ഓടിയ ദൂരവും സമയവും കണക്കിലെടുത്താല്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്.