ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാർശ യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്ന് പ്രമേയം 

അതേസമയം കെ ടി തോമസിന്റെ ശുപാര്‍ശകള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയും ഇന്ന് പ്രമേയം അവതരിപ്പിക്കും. കെ ടി തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്ന വിമര്‍ശനമുണ്ട്

0

കൊച്ചി | പള്ളിത്തർക്കത്തിൽ  ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാർശയുമായി  ബന്ധപ്പെട്ട്  യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും  നിർദേശം  യാക്കോബായ വിഭാഗം അനുകൂലിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന നിലപാടിലാണ്.കമ്മിഷന്‍ നിര്‍ദേശം നിയമസഭയില്‍ ഓര്‍ഡിനന്‍സ് ആയി പാസാക്കണമെന്ന് യാക്കോബായ സഭ പ്രമയേത്തില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാര്‍ശകള്‍ സഭാതര്‍ക്കം പരിഹരിക്കാന്‍ ഉപകരിക്കും. വിവിധ പള്ളികളില്‍ നിന്നുള്ള പ്രമേയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുക്കും.

അതേസമയം കെ ടി തോമസിന്റെ ശുപാര്‍ശകള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയും ഇന്ന് പ്രമേയം അവതരിപ്പിക്കും. കെ ടി തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്ന വിമര്‍ശനമുണ്ട്. കോടതി വിധികളെല്ലാം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്.മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്.. കമ്മീഷൻ ശുപാർശ നിയമപരമായി നിലനിൽക്കില്ല. രാജ്യത്തിന്റെ സംവിധാനത്തിന് വിരുദ്ധമാണ് കമ്മീഷന്റെ നിലപാടുകൾ. യാക്കോബായ വിഭാഗത്തിന്റെ ചടങ്ങുകളിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് കെടി തോമസിന്റെ ശുപാർശയിൽ ഉള്ളത്. പരിഗണനയ്ക്ക് പോലും എടുക്കാതെ ശുപാർശ തള്ളിക്കളയണമെന്നും ഓർത്തഡോക്സ് സഭ ആവശ്യ‌പ്പെടുന്നു.പ്രമേയങ്ങള്‍ കത്തുകളുടെയും ഇമെയിലുകളുടെയും രൂപത്തില്‍ മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കും.സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്

You might also like

-