മദ്യ ലഹരിയില്‍ വാഹാനമോടിച്ച നാലടി ഉയരമുള്ള റിയാലിറ്റി ഷോ ടിവി സ്റ്റാറിനു 16 വര്‍ഷം തടവ്

നൈറ്റ് ക്ലബില്‍ ജന്മദിനാഘോഷങ്ങള്‍ക്കു പോയിരുന്ന ഭാര്യയെ കൂട്ടികൊണ്ടു വരുന്നതിന് പോയിരുന്ന യുഎസ് കോസ്റ്റ് ഗാര്‍ഡ് ടെക്‌നീഷ്യന്‍ ദാനിയേല്‍ ഡില്‍ (29) ആയിരുന്ന അപകടത്തില്‍ കൊല്ലപ്പെട്ടത്.

0

വെര്‍ജിനിയ: അമിതമായി മദ്യപിച്ചു വാഹനം ഓടിക്കുകയും ഹൈവേ റോഡടയാളങ്ങള്‍ ശ്രദ്ധിക്കാതെ തെറ്റായ ദിശയില്‍ പ്രവേശിച്ച് അതുവഴി വന്നിരുന്ന ഒരു കാറില്‍ ഇടിച്ച് ഡ്രൈവര്‍ കൊല്ലപ്പെടുകയും ചെയ്ത കേസില്‍ റിയാലിറ്റി ടിവി സ്റ്റാര്‍ മെലിസ ഹാന്‍കോക്കിന് (26) 16 വര്‍ഷത്തെ ജയില്‍ ശിക്ഷ വെര്‍ജിനിയ ബീച്ച് സര്‍ക്യൂട്ട് കോടതി വിധിച്ചു.

നൈറ്റ് ക്ലബില്‍ ജന്മദിനാഘോഷങ്ങള്‍ക്കു പോയിരുന്ന ഭാര്യയെ കൂട്ടികൊണ്ടു വരുന്നതിന് പോയിരുന്ന യുഎസ് കോസ്റ്റ് ഗാര്‍ഡ് ടെക്‌നീഷ്യന്‍ ദാനിയേല്‍ ഡില്‍ (29) ആയിരുന്ന അപകടത്തില്‍ കൊല്ലപ്പെട്ടത്. പരിധിയില്‍ ഇരട്ടി ആല്‍ക്കഹോളിന്റെ അംശമായിരുന്ന ടിവി സ്റ്റാറിന്റെ രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നത്.ഇന്റര്‍‌സ്റ്റേറ്റ് 264 ഹൈവേയില്‍ 2017 നവംബര്‍ 4 നായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദാനിയേല്‍ അടുത്ത ദിവസം തന്നെ മരണത്തിനു കീഴ്‌പ്പെട്ടു.ഹൈവേ സൈനുകള്‍ അനുസരിക്കാതെ മദ്യ ലഹരിയില്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ചു. ഡാനിയേല്‍ കൊല്ലപ്പെട്ടതില്‍ മാന്‍സ്ലോട്ടറിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.അപകടത്തില്‍ പുറകുവശത്തു മൂന്ന് പൊട്ടലുകളുണ്ടായിരുന്ന ടിവി സ്റ്റാര്‍ വാക്കര്‍ ഉപയോഗിച്ചാണ് കോടതിയില്‍ എത്തിയിരുന്നത്.

നാലടി ഉയരവും 77 പൗണ്ടു തൂക്കവുമുള്ള ലിറ്റില്‍ വുമണ്‍ എന്നറിയപ്പെട്ടിരുന്ന ഇവര്‍ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പു റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യപിച്ചതിനുശേഷം വാഹനം ഓടിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത് ദിനം പ്രതിയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു

You might also like

-