പട്നയിൽ രവിശങ്കർ പ്രസാദിനെ ബി ജെ പി പ്രവർത്തകർ കരിങ്കൊടികാട്ടി ഗോ ബാക്ക് വിളിച്ചു
കേന്ദ്രമന്ത്രിക്ക് നേരെ 'ഗോ ബാക്ക്' വിളികളുമായാണ് ബി.ജെ.പി പ്രവര്‍ത്തര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിപ്രതിക്ഷേധിച്ചു കരിങ്കൊടികാട്ടിയായിരുന്നു പ്രതിക്ഷേധം ,ബി.ജെ.പി ശത്രുഘ്നന്‍ സിന്‍ഹക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ട പേരായിരുന്നു നിലവില്‍ ബി.ജെ.പി രാജ്യസഭാ എംപി കൂടിയായ ആര്‍.കെ.സിന്‍ഹ. എന്നാല്‍ ആര്‍.കെ.സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കിയതാണ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്
പട്ന :സാഹിബിലെ സിറ്റിങ് എം.പി ശത്രുഘ്നന്‍ സിന്‍ഹക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയിലുണ്ടായ ഗ്രുപ്പ് തർക്കങ്ങൾ തെരുവിലേക്കെത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനു നേരേ പട്ന വിമാനത്താവളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കേന്ദ്രമന്ത്രിക്ക് നേരെ ‘ഗോ ബാക്ക്’ വിളികളുമായാണ് ബി.ജെ.പി പ്രവര്‍ത്തര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിപ്രതിക്ഷേധിച്ചു കരിങ്കൊടികാട്ടിയായിരുന്നു പ്രതിക്ഷേധം ,ബി.ജെ.പി ശത്രുഘ്നന്‍ സിന്‍ഹക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ട പേരായിരുന്നു നിലവില്‍ ബി.ജെ.പി രാജ്യസഭാ എംപി കൂടിയായ ആര്‍.കെ.സിന്‍ഹ. എന്നാല്‍ ആര്‍.കെ.സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കിയതാണ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ആര്‍.കെ സിന്‍ഹ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ച പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി രവിശങ്കര്‍ പ്രസാദ് ആണെന്നറിഞ്ഞപ്പോള്‍ മണ്ഡലത്തില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്ന് നിലപാടെടുത്തു. സിന്‍ഹയാണ് തങ്ങളുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് തിരികെ പോകണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെയാണ് ബി.ജെ.പി വിടാന്‍ ശത്രുഘ്നന്‍ സിന്‍ഹ തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ പട്‌ന സാഹിബില്‍ തന്നെ ശത്രുഘ്‌നന്‍ സിന്‍ഹ ജനവിധി തേടിയേക്കുമെന്നാണും സൂചനകളുണ്ട്.