രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്ത നടപടി ശരിയല്ല “പാർട്ടിഓഫീസിൽ ആരും തൊടില്ല” എം എം മണി
രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിൽ ആരും തൊടില്ല. പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫീസ് ഉണ്ടായിരുന്നു
“പാർട്ടി ഓഫീസിൽ ഒരു പുല്ലനും തൊടില്ല രാഷ്ട്രീയമായും നിയപരമായും നേരിടും “
കുഞ്ചിത്തണ്ണി | രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നസർക്കാർ നടപടിയെ പരസ്യമായി എതിർത്തു ഉടുമ്ബഞ്ചോല എം എൽ എ എം.എം.മണി. “1999 ൽ നായനാർ സർക്കാർ പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണം . കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് നിയമപരമായി നേരിടാം. സര്‍ക്കാരിനെയും സമീപിക്കാം. അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര്‍ എവിടെയായിരുന്നുവെന്നും എം.എം.മണി ചോദിച്ചു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. ”
1999 ൽ ഭൂമിക്ക് പട്ടയം നല്കുമോൾ അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ് .ഗുണഭോകതാക്കളെ തിരെഞ്ഞെടുത്തതു അന്നത്തെ ലാന്റ് അസിമെൻറ് കമ്മറ്റിയാണ് .അർഹതപ്പെട്ട ആളുകൾക്കാണ് പട്ടയം നൽകിയത് ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളത്. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിൽ ആരും തൊടില്ല. പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫീസ് ഉണ്ടായിരുന്നു മാട്ടുപ്പെട്ടി അണക്കെട്ടിന്റെ നിര്മ്മാണ വേളയിൽ ജോലിക്കെത്തിയ വി ഇ അബ്‌ദുഖാർ ( ഇക്ക )യാണ് ഇന്ന് പാർട്ടി ഓഫീസ്സിരിക്കുന്ന സ്ഥലത്ത് പാർട്ടി ഓഫീസ് ഉണ്ടാക്കുന്നത് .ഈ പാർട്ടി ഓഫീസ് കേന്ദ്രികരിച്ചയിരുന്നു നിരവധി തൊഴിൽ സമരങ്ങൾ അന്ന് നടന്നിരുന്നത് നിരവധി തൊഴിൽ സമരങ്ങൾക്ക് നേതൃത്തം കൊടുത്ത മുന്നേറുകാരുടെ പ്രിയപ്പെട്ട നേതാവായ ഇക്കയുടെ സ്മൃതിമണ്ഡപം സ്ഥിചെയ്യുന്നതു ഈ ഭൂമിയിലാണ് ഇവിടെഇനിയും കയറി പ്രശനമുണടാക്കാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് മാലപൊടിക്കാരന്റെ സ്വപനം മാത്രമാണ് പാർട്ടി ഓഫീസിൽ ഒരുത്തനും തൊടില്ലെന്നും “പതിറ്റാണ്ടുകൾ മുൻപ് പാർട്ടി കൈവശം വച്ച ഭൂമി നാട്ടുകാർ പ്രതികരിക്കും പാർട്ടി ഓഫീസിൽ ഒരു പുല്ലനും തൊടില്ല രാഷ്ട്രീയമായും നിയപരമായും നേരിടും ” എം എം മണി ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു പ്രശനം പാർട്ടി ചർച്ച ചെയ്യുമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു