രാജ്യത്തെ നാണം കെടുത്തി ബലാത്സംഗ പരമ്പര
ഞായറാഴ്ച വൈകുന്നേരം വീടിനു വെളിയിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോയ കുട്ടിയെ ഗ്രാമത്തിലുള്ള നാലുപേർ ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഒരാൾക്ക് പിന്നാലെ മറ്റൊരാൾ എത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
ലഖ്നൗ: ഹൈദരാബാദിൽ 26 വയസുള്ള വെറ്ററിനറി ഡോക്ടറിനെ ബലാത്സംഗം ചെയ്ത് കൊന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുമ്പേ ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു നടുക്കുന്ന വാർത്ത. ഉത്തർപ്രദേശിലെ കാസ് ഗഞ്ച് ജില്ലയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ നാലുപേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു.
കാസ് ഗഞ്ച് ജില്ലയിലെ സാദ് പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കാസ്ഗഞ്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞായറാഴ്ച വൈകുന്നേരം വീടിനു വെളിയിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോയ കുട്ടിയെ ഗ്രാമത്തിലുള്ള നാലുപേർ ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഒരാൾക്ക് പിന്നാലെ മറ്റൊരാൾ എത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
അങ്കിത്, ഘൻഷ്യാം, സുരേഷ്, പുഷ്പേന്ദ്ര എന്നിവർ ചേർന്നാണ് കുട്ടികളെ ബലാത്സംഗം ചെയ്തത്. അതേസമയം, പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു
കഴിഞ്ഞയിടെ സംബൽ ജില്ലയിൽ 16കാരി പീഡനത്തിന് ഇരയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയെ അഗ്നിക്കിരയാക്കുകയും ചെയ്തു. നിലവിൽ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ പെൺകുട്ടി. അയൽവാസിയായ ആൾ ബലാത്സംഗം ചെയ്തതിനു ശേഷം പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു