ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി

2018 സെപ്തംബറിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ബിന്ദു അമ്മിയും കനക ദുർഗയും ശബരിമലയിൽ പ്രവേശിച്ചത്

0

ഡൽഹി: പ്രായ, മതഭേദമമെന്യേ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷയൊരുക്കാൻ സർക്കാർ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി നൽകിസ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അത് സ്റ്റേ ചെയ്തിട്ടില്ലെന്ന് പരാതിയിൽ ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. അതിനാൽ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകൾക്കും സർക്കാർ തീർച്ചയായും സുരക്ഷ ഒരുക്കണമെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

2018 സെപ്തംബറിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ബിന്ദു അമ്മിയും കനക ദുർഗയും ശബരിമലയിൽ പ്രവേശിച്ചത്. പൊലീസ് സുരക്ഷയിലാണ് ഇവർ ശബരിമലയിലെത്തിയത്.
ഈ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ച സുപ്രീംകോടതി കേസ് ഏഴംഗ വിശാല ബെഞ്ചിന് കൈമാറി. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ നിലപാട് മാറ്റിയത്. ശബരിമലയിലേക്കെത്തുന്ന യുവതികൾക്ക് സുരക്ഷ ഒരുക്കേണ്ടതില്ലെന്ന് സർക്കാർ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്
നവംബർ 26ന് തൃപ്തി ദേശായിക്കൊപ്പം ശബരിമല പ്രവേശനത്തിനൊരുങ്ങിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ചെയ്തിരുന്നു. സുരക്ഷ ഒരുക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു

You might also like

-