ബലാത്സംഗ കേസ്സുകളിൽ മൊഴിമാറ്റം ഇരകൾക്കും ശിക്ഷ

ബലാത്സംഗ കേസുകളിലെ മൊഴിമാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതും വിചാരണ നടപടികളെ സ്വാധീനിക്കുന്നതുമാണ്.മൊഴിമാറ്റി അതീവ ഗൗരവമേറിയ ആ നടപടികളെ അട്ടിമറിക്കുന്നത് കോടതിയ്ക്ക് കണ്ണും കെട്ടി നോക്കി നില്‍ക്കാനാവില്ല.

0

ഡല്‍ഹി : ബലാത്സംഗ കേസുകളില്‍ പ്രതികളെ രക്ഷപ്പെടുത്താനായി മൊഴി മാറ്റുന്ന പരാതിക്കാരികളെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളില്‍ ഇരകളാക്കപ്പെട്ടവര്‍ തന്നെ മൊഴി മാറ്റിയാല്‍ കൂറുമാറ്റത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

ബലാത്സംഗ കേസുകളിലെ മൊഴിമാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതും വിചാരണ നടപടികളെ സ്വാധീനിക്കുന്നതുമാണ്.മൊഴിമാറ്റി അതീവ ഗൗരവമേറിയ ആ നടപടികളെ അട്ടിമറിക്കുന്നത് കോടതിയ്ക്ക് കണ്ണും കെട്ടി നോക്കി നില്‍ക്കാനാവില്ല. പരാതിക്കാരി മൊഴി മാറ്റിയാലും കേസ് അവസാനിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.

ബലാത്സംഗ കേസിലെ പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവെച്ചു കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. . ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണ്. സത്യം പുറത്തു കൊണ്ടുവരാന്‍ എല്ല പരിശ്രമങ്ങളും വേണമെന്നും കോടതി അറിയിച്ചു.

You might also like

-