ബാർക്കോഴ കേസിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

പ്രോസിക്യൂഷന്‍ അനുമതി തേടി ഗവർണറെയും സ്പീക്കറെയും സമീപിക്കും. കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും.

0

തിരുവനന്തപുരം ;ബാർക്കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവർണറെയും സ്പീക്കറെയും സമീപിക്കും. കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. ബാറുകൾ തുറക്കുന്നതിന് കോഴ നൽകിയെന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തലിലാണ് അന്വേഷണം.യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്ക് 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.