ജയിലില്‍ മുഖ്യമന്ത്രി ടി പി കേസ് കുറ്റവാളികളെ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത ജനാധിപത്യത്തിന് തീരാക്കളങ്കം: രമേശ് ചെന്നിത്തല.

ഈ സര്‍ക്കാര്‍ ഇരക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമെന്ന് ഓരോ സംഭവത്തിലൂടെയും തെളിയിക്കുന്നു.

0

തിരുവനന്തപുരം: കണ്ണൂര്‍ ജയില്‍ സന്ദര്‍ശനത്തിനിടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമ വാര്‍ത്ത ജനാധിപത്യത്തിന് തീരാ കളങ്കമെ് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല . സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് വിവാദമായ ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട കൊടും ക്രിമനലുകളുമായി കൂടി കാഴ്ച നടത്തിയെതെന്നോര്‍ക്കണം. പാര്‍ട്ടി സെക്ര’ട്ടറിയായിരിക്കുമ്പോള്‍ പിണറായി വിജയന്‍ ടി പി വധക്കേസിലെ പ്രതികളെ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. സി പി എമ്മിനും പിണറായി വിജയനും ടി പി കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന് ഇതോടെ വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ആളുമാറി ചവിട്ടികൊന്ന വരാപ്പുഴ ശ്രീജിത്തിന്റെ വീട്ടില്‍ പോകാതിരിക്കാന്‍ വഴി മാറി സഞ്ചരിച്ച മുഖ്യമന്ത്രിയാണ് കണ്ണൂര്‍ ജയിലില്‍ വിവാദമായ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ ത െ ഇരക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഈ സംഭവത്തോടെ തെളിയിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

-