3-2 ജപ്പാനെ തകര്‍ത്ത് ബെല്‍ജിയം, ക്വാര്‍ട്ടറില്‍ ബ്രസീലുമായി കാൽപന്ത് യുദ്ധം

ഇഞ്ചുറി ടൈമില്‍ ആറ് മിനിട്ടിനിടെ രണ്ട് ഗോളുമായി ബെല്‍ജിയം തിരിച്ചടിച്ചതോടെ അവസാന പതിനഞ്ച് മിനിട്ട് പോരാട്ടം ആവേശകരാമായി

0

മോസ്കോ: ലോകകപ്പിലെ വാശിയേറിയ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍റെ കടുത്ത വെല്ലുവിളി മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ഇഞ്ചുറി ടൈമില്‍ നാസര്‍ ചാഡ്ലി യാണ് ബെല്‍ജിയത്തിന്‍റെ രക്ഷകനായി അവതരിച്ചത്. മത്സരം എക്സ്ടാ ടൈമിലേക്ക് നീളുമെന്ന് കരുതവെയാണ് സൂപ്പര്‍ ഗോളിലൂടെ ചാഡ്ലി രക്ഷകനായെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്ത ബെല്‍ജിയം ക്വാര്‍ട്ടറില്‍ ബ്രസീലുമായി പോരടിക്കും.

നേരത്തെ ആദ്യ പകുതിക്ക് പിന്നാലെ ഇരട്ടഗോളുമായി ജപ്പാനാണ് ആദ്യം ഞെട്ടിച്ചത്. എന്നാല്‍ ആറ് മിനിട്ടിനിടെ രണ്ട് ഗോളുമായി ബെല്‍ജിയം തിരിച്ചടിച്ചതോടെ അവസാന പതിനഞ്ച് മിനിട്ട് പോരാട്ടം ആവേശകരാമായി. 69ാം മിനിട്ടില്‍ വെർട്ടോഗന്റെ കിടിലൻ ഹെ‍ഡറാണ് ബെല്‍ജിയത്തിന് ജീവശ്വാസം പകര്‍ന്ന ആദ്യ ഗോള്‍ കുറിച്ചത്. 75 ആം മിനിട്ടില്‍ മൊറെയ്ൻ ഫെല്ലെയ്നിയുടെ ഹെഡറിലൂടെ വല കുലുക്കിയതോടെ മത്സരം 2-2 എന്ന നിലയിലാണ് പുരോഗമിക്കുന്നത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെയാണ് ലോക ഫുട്ബോളിലെ വന്‍ ശക്തികളായ ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് ഏഷ്യന്‍ കരുത്തര്‍ ഇരട്ടഗോള്‍ പ്രഹരം നല്‍കിയത്. 48ാം മിനിട്ടില്‍ ഷിബസാക്കിയുടെ പാസിൽ ഹരഗൂച്ചിയും 52–ാം മിനിറ്റിൽ ഷിൻജി കവാഗയുടെ പാസിൽ ഇനൂയിയുമാണ് ഏഷ്യന്‍ കരുത്തറിയിച്ച ഗോളുകള്‍ സ്വന്തമാക്കിയത്.കലിതുടങ്ങി നാല്പത്തിയെട്ടാം മിനിറ്റിൽ ജപ്പാന്റെ ആറാം നമ്പർ മിഡ്‌ഫെൽഡർ തൊടുത്തുവിട്ട പന്ത് ബെൽജിയത്തിന്റെ വലഭേദിച്ചതോടെ കളിക്കളത്തിൽ നെച്ചിടിപ്പുകൂടി .

പിന്നീട് അന്പത്തിയൊന്നാം മിനിറ്റിലെ ജപ്പാന്റെ കടന്നാക്രമണം കൂടിയപ്പോൾ വിജയ വിജയം ജോപ്പനൊപ്പമെന്ന് പലരും വിധിയെഴുതി . എന്നാൽ പിന്നീട് കണ്ട മൈതാന ദ്രശ്യങ്ങൾ ഫുടബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ് ,അറുപത്തിനാലാം മിനിറ്റിൽ ബെൽജിയത്തിന്റെ ജാൻ വെർട്ടൻജിനീ പായിച്ച പന്ത്ജപ്പാൻ വളകൾ തുളച്ചു . പിന്നീട് ..


എഴുപത്തിനാലാം മിനിറ്റിൽ ബെൽജിയത്തിന്റെ മുന്നേറ്റം ഫെല്ലെയ്‌നി യാണ് ജപ്പാന്റെ വല വീണ്ടും കുലുക്കിയയത് . അവസാന നിമിഴ്മ വരെ സമനില ഒടുവിൽ എക്സ്ട്രാ ടൈം . തോന്നിട്ടി നാലാം മിനിറ്റിൽ സമനില മറികടന്ന് ബെൽജിയം മുന്നേറി നക്‌സർ ചാഡ്‌ലി തൊടുത്ത പന്ത് ലക്‌ഷ്യം തെറ്റാതെ ജപ്പാൻ ഗോൾ വലയിൽ .

You might also like

-