കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു.

ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. മകൻ ചിരാഗ് പാസ്വാനാണ് മരണ വിവരം അറിയിച്ചത്

0

ഡൽഹി : കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. മകൻ ചിരാഗ് പാസ്വാനാണ് മരണ വിവരം അറിയിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ച് നാളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.ബിഹാറിൽ സജീവമായിരുന്ന നേതാവായിരുന്നു പാസ്വാൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ബിഹാർ ഒരുങ്ങുന്നതിനിടെയാണ് പാസ്വാന്റെ അപ്രതീക്ഷിത വിയോഗം