സാഹിത്യ നൊബേൽ പുരസ്കാരം അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്

1943ൽ ന്യൂയോർക്കിൽ ജനിച്ച ഇവർ കേംബ്രിജിലാണു താമസം. 12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

0

അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക് ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹയായി. അമേരിക്കൻ സമകാലീന സാഹിത്യത്തിലെ പ്രമുഖ മുഖമാണ് ലൂയിസ് ഗ്ലക്. 1943ൽ ന്യൂയോർക്കിൽ ജനിച്ച ഇവർ കേംബ്രിജിലാണു താമസം.
12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1992ൽ പ്രസിദ്ധീകരിച്ച ‘ദ് വൈൽഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ഏറെ പ്രിയപ്പെട്ടതാണെന്നു ലൂയിസ് ഗ്ലക് പറഞ്ഞിട്ടുണ്ട്. യേൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസറായ ഈ എഴുത്തുകാരി നേരത്തെ പുലിറ്റ്സർ പുരസ്കാരവും നേടിയിട്ടുണ്ട്.