രാജ്‌നാഥ് സിങ് മോസ്കോയിൽ റഷ്യയിൽ നിന്നും ഇന്ത്യ കൂടുതൽആയുധങ്ങൾ വാങ്ങും
ആധുനിക ആയുധങ്ങൾ വേഗത്തിൽ ആകാശമാർഗം തന്നെ ഇന്ത്യയിൽ എത്തിക്കാനാണ് നീക്കംനടത്തുന്നുണ്ട്
മോസ്കൊ :മുന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മോസ്കോയിൽ എത്തി . ഇന്നലെ വൈകുന്നേരംമേജർ ജനറൽ കോസെൻകോ വാസിലി അലക്സാണ്ട്രോവിച്ചും റഷ്യയിലെ ഇന്ത്യൻ അംബാസഡറും അദ്ദേഹത്തെ സ്വീകരിച്ചു.രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം നേടിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നാളെ മോസ്‌കോയിൽ നടക്കുന്ന വിജയദിന പരേഡിൽ രാജ്നാഥ് സിംഗ് പങ്കെടുക്കും സന്ദർശനത്തിനിടെ
ഇന്ത്യ- ചൈന അതിർത്തി സംഘർഷം തുടരുന്നതിനാൽ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയോട് ആവശ്യപ്പെടും ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിവാക്കുമെന്നു ആധുനിക ആയുധങ്ങൾ വേഗത്തിൽ ആകാശമാർഗം തന്നെ ഇന്ത്യയിൽ എത്തിക്കാനാണ് നീക്കംനടത്തുന്നുണ്ട് .യുദ്ധവിമാന ഭാഗങ്ങൾ അടക്കമുള്ള ഉപകരണങ്ങളാണ് ആവശ്യപ്പെടുക. സുഖോയ്, മിഗ് വിമാനങ്ങൾ, ടി 90 ടാങ്കറുകൾ, അന്തർവാഹിനികൾ എന്നിവയുടെ യന്ത്രഭാഗങ്ങളും മിസൈൽ അടക്കമുള്ള ആയുധങ്ങളുമാണ് റഷ്യയിൽ നിന്ന് ആവശ്യപ്പെടുക. ഇവയെല്ലാം റഷ്യയിൽ നിന്ന് നേരത്തെ വാങ്ങിയിരുന്നു.