പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടിൽ കോൺഗ്രസ് ധർണ
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധർണയിൽ പങ്കെടുക്കു
ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്. നാളെ ഉച്ചക്ക് രണ്ട് മണി മുതൽ എട്ട് മണി വരെ രാജ്ഘട്ടിലാണ് ധർണ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധർണയിൽ പങ്കെടുക്കു,
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുമ്പോൾ കോൺഗ്രസ് മുതിർന്ന നേതാക്കൾ എവിടെയെന്ന ചോദ്യം ഉയർന്നിരുന്നു. ദക്ഷിണ കൊറിയയിൽ സന്ദർശനത്തിലായിരുന്ന രാഹുൽ ഗാന്ധി സന്ദർശനം നിർത്തിവച്ച് മടങ്ങിവരേണ്ടതായിരുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു.
അതിനിടെ രാഹുലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്നാണ് കോൺഗ്രസ് വിശദീകരണം. കൊറിയൻ എൻ.ജി.ഒ കൊറിയൻ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുൽ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയിൽ എത്തിയതെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
തെരുവിൽ പ്രതിഷേധം അരങ്ങേറുമ്പോൾ കോൺഗ്രസ് ഉന്നത നേതൃത്വം വിട്ടു നിൽക്കുന്നതിനെ ജെഡിയു നേതാവ് പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു.