പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യാ സമരത്തിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യാ സമരത്തിൽ

0

ന്യൂസ് ഡെസ്ക് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യാ സമരത്തിൽ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ചൈന്നെ എംജിആർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാനുള്ള ഇടത് സംഘടനകളുടെ ശ്രമം സംഘർഷത്തിനിടയാക്കി. ശ്രമം പൊലീസ് തടസപ്പെടുത്തിയെങ്കിലും ഉന്തും തള്ളുമുണ്ടായി. സ്ത്രീകളടക്കമുള്ളവർ ബാരിക്കേഡുകൾ തകർത്ത് അകത്ത് കടന്നു.മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാർത്ഥികളും മദ്രാസ് സർവകലാശാലാ വിദ്യാർത്ഥികളും അംബേദ്കർ ലോ കോളജിലെ വിദ്യാർത്ഥികളുമുണ്ട് പ്രക്ഷോഭത്തിൽ. ലയോള കോളജിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. 23ാം തിയതി ഡിഎംകെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കമൽഹാസന്റെ പാർട്ടി പ്രക്ഷോഭത്തിൽ പങ്കെടുക്കും

കര്‍ണാടകയില്‍ സിദ്ധരാമയ്യക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ് നല്‍കി. മംഗളൂരുവില്‍ വന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും യാത്ര മാറ്റിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മംഗളൂരുവിലെത്തിയാല്‍ അറസ്റ്റിന് സാധ്യതയുണ്ട്.

മംഗളൂരുവില്‍ നാളെ അര്‍ധരാത്രി വരെ കര്‍ഫ്യൂ തുടരും. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞയുണ്ട്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തും. പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി, കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍ മരിച്ചു. പലയിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്.

ബിഹാറില്‍ ആര്‍ജെഡി ബന്ദ് തുടരുകയാണ്.നിരവതിയിടങ്ങളിൽ പോലീസും സമരക്കാരും ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട് പലയിടങ്ങളിലും ഇന്റർനെറ്റ് ബന്ധം സർക്കാർ തടസ്സപെടുത്തിയിരിക്കുകയാണ്

ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് തുടങ്ങി. നേരത്തെ പൊലീസ് ഒമ്പത് കുട്ടികളുള്‍പ്പടെ 42 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതില്‍ കുട്ടികളെയാണ് വിട്ടയച്ചത്. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് ആളുകള്‍ പ്രതിഷേധിക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് പുലര്‍ച്ചെ 3.30ന് കസ്റ്റഡിയിലെടുത്തിരുന്നു.ജുമാ മസ്ജിദ് പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടവരെ വിട്ടയക്കാമെന്ന ഉറപ്പിലാണ് ആസാദ് കസ്റ്റഡിയില്‍ പോകാന്‍ തയാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റുണ്ടായി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം. വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനത്തിന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കൾ നേതൃത്വം നൽകി. എറണാകുളത്ത് മറൈൻ ഡ്രൈവ് നിന്നും ബി.എസ്.എൻ.എൽ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മലപ്പുറത്ത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോഴിക്കോട് ശശി തരൂർ എംപിയുടെ നേതൃത്വത്തിയിരുന്നു പ്രതിഷേധം.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പാലക്കാട് കൽമണ്ഡപത്ത് സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ദേദഗതി പിൻവലിക്കണമെന്നും, അതിനായി സമരം ശക്തമാക്കുമെന്നും സമരക്കാർ
കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ 51 മഹല്‍ കമ്മിറ്റികളുo 20 സംഘടനകളും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. വിദ്യാർത്ഥി യുവജന സംഘടകളും കോട്ടത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് വിവിധ സംഘടനകളുടെ തീരുമാനം

You might also like

-