രണ്ട് തല, രണ്ട് വായ, രണ്ട് കഴുത്ത്, നാല് കണ്ണുകൾ, നാല് ചെവി എരുമക്കുട്ടി

ഈ എരുമക്കുഞ്ഞിന്റെ ജനനവാർത്ത നാടെങ്ങും പരന്നിരിക്കുകെയാണ്. ഈ വാർത്ത അറിഞ്ഞത്തോടെ സമീപദേശത്തുളള നിരവധി ആളുകളാണ് കൗതുകമായി എരുമക്കുഞ്ഞിനെ കാണാനെത്തിയത്

0

ജയ്പൂർ: ജനിതക വ്യതിയാനം പല ജീവികളുടെ വൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ചില ജീവജാലങ്ങൾക്ക് അതൊരു വിചിത്ര സംഭവമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കുട്ടിയെയാണ് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ പുര സിക്രൗദ ഗ്രാമത്തിലാണ് എരുമക്കുട്ടി  ജനിച്ചത്. ഈ എരുമക്കുഞ്ഞിന്റെ ജനനവാർത്ത നാടെങ്ങും പരന്നിരിക്കുകെയാണ്. ഈ വാർത്ത അറിഞ്ഞത്തോടെ സമീപദേശത്തുളള നിരവധി ആളുകളാണ് കൗതുകമായി എരുമക്കുഞ്ഞിനെ കാണാനെത്തിയത്.

രണ്ട് തല, രണ്ട് വായ, രണ്ട് കഴുത്ത്, നാല് കണ്ണുകൾ, നാല് ചെവി എന്നിങ്ങനെയാണ് എരുമക്കുട്ടിക്കുള്ളത്. എരുമക്കുട്ടി ആരോഗ്യത്തോടുകൂടി ഇരിക്കുന്നുണ്ടെന്ന് ഉടമ പറഞ്ഞു. രണ്ട് വായ ഉപയോഗിച്ചാണ് പാല് കുടിക്കുന്നത്. പാൽക്കുപ്പിയിലാണ് പാലും വെള്ളവും നൽകുന്നത്.

ഈ അപൂർവ പ്രതിഭാസാം കാണാൻ നിരവധി ആളുകളാണ് , എത്തിക്കൊണ്ടിരിക്കുന്നത് അടുത്തിടെ ഉത്തർപ്രദേശിലെ ചന്ദ്രൗലി ജില്ലയിൽ രണ്ട് തലയുള്ള ഒരു പശുക്കുട്ടി ജനിസിച്ചിരുന്നു ,ദൈവിക ഇടപെടലിന്റെ ഫലമാണ് .ഇത്തരം പ്രതി ഭാസം സംഭവിച്ചതെന്നാണ് ഗ്രാമവാസികളുടെ വിശ്വസം

അപൂർവ പശുക്കുട്ടി ദൈവിക ഇടപെടലിന്റെ ഫലമല്ലെന്ന് ചന്ദൗലി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സത്യ പ്രകാശ് പാണ്ഡെ പറഞ്ഞു. ഗർഭപാത്രത്തിൽ ഗര്ഭപിണ്ഡം വികസിക്കുമ്പോൾ, “കോശങ്ങൾ പല ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു, ഈ പ്രക്രിയയിൽ ചിലപ്പോൾ കോശങ്ങളുടെ ഒരു അധിക വികസനം ഉണ്ടാകും. അതുകൊണ്ടാണ് രണ്ട് തലകൾ രൂപപ്പെടുന്നത്. ”

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ, നജ കൗട്ടിയ ഇനത്തിൽപ്പെട്ട രണ്ട് തലയുള്ള പാമ്പിനെ 2019 ൽ ഗ്രാമവാസികൾ കണ്ടെത്തി. പുരാണ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി ഉരഗങ്ങളെ വനപാലകർക്ക് കൈമാറാൻ അവർ വിസമ്മതിച്ചു.

വനംവകുപ്പിലെ ഹെർപെറ്റോളജിസ്റ്റായ കൗസ്തവ് ചക്രവർത്തിയുടെ അഭിപ്രായത്തിൽ, രണ്ട് തലയുള്ള പാമ്പിന്റെ രൂപത്തിന് പുരാണ വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ല, പക്ഷേ ഒരു മനുഷ്യന് രണ്ട് തള്ളവിരലുകളോ രണ്ട് തലകളോ ഉള്ളതുപോലെയാണ് ജീവശാസ്ത്രം. അദ്ദേഹം കൂട്ടിച്ചേർത്തു, എരുമക്കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൾ വൈറലാണ്.

You might also like

-