അഞ്ച് ദിവസത്തേക്ക് കനത്ത മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത
12 മുതൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. 12 മുതൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു.
കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതാ പാലിക്കണമെന്നും മുന്നറിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ ജൂൺ 11 വരെ 24 മണിക്കൂറും പ്രവർത്തിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.