കലിതുള്ളി കാലവർഷം …മുന്നാറിൽ നിർമാണത്തിലിരുന്ന റിസോർട്ട് തകർന്നു

മുന്ന് നിലയിൽ കൂടുതലുള്ള കിട്ടിടങ്ങൾ നിര്മ്മിക്കുന്നതിന് നിരോധനം മേർപ്പെടുത്തിയ മേഖലയിലാണ് ഇ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്

0

ഇടുക്കി: കനത്തമഴയും കാറ്റും സംസ്ഥാനത്ത വ്യപക നാശം വിതച്ചു മൂന്നാർ ആനച്ചാലിൽ നിർമാണത്തിലിരുന്ന അഞ്ചുനില റിസോർട്ട് തകർന്നു വീണും ആളപായം മുണ്ടായില്ലങ്കിലും മണ്ണിടിച്ചലിൽ പ്രദേശത്ത് വലിയ നാശനഷ്ട്ടങ്ങളാണുണ്ടായിട്ടുള്ളത്.മുന്ന് നിലയിൽ കൂടുതലുള്ള കിട്ടിടങ്ങൾ നിര്മ്മിക്കുന്നതിന് നിരോധനം മേർപ്പെടുത്തിയ മേഖലയിലാണ് ഇ കെട്ടിടം നിർമ്മിച്ചിട്ടുള്ളത് .

തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം നടന്നത്.
അടിമാലി മൂന്നാര്‍ റൂട്ടില്‍ ആനച്ചാല്‍ ആല്‍ത്തറയ്ക്ക് സമീപം കെട്ടിയുയര്‍ത്തിയ ബഹുനില കെട്ടിടം പൂർണ്ണമായി നിലം പതിച്ചു.ആനച്ചാല്‍ മേക്കോടയില്‍ ശാരംഗതരന്റെ കെട്ടിടമാണ് തകര്‍ന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇയാൾ പ്രദേശത്ത് കെട്ടിട നിർമ്മാണമാരംഭിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിന്റെ നിർമാണം ഏകദേശം പൂർത്തീകരിച്ചിരുന്നു. കുത്തനെയുള്ള പ്രദേശത്ത് നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടിവശത്തുനിന്നും മണ്ണിടിഞ്ഞ് താഴ്ന്നതാണ് അപകടത്തിന് ഇടവരുത്തിയത്. കുത്തനെയുള്ള പ്രദേശത്തെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് കെട്ടിടം തകരുവാന്‍ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

കെട്ടിടത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഴ ശക്തമായി തുടരുന്നതിനാലും പ്രദേശത്ത് ഇനിയും മണ്ണിടിയുവാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാല്‍ റോഡടക്കം ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടേക്കാം. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു മൂന്നാർ മേഖലയിൽ നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തിൽ സുരക്ഷാഭീക്ഷണിയുർത്തി നിലകൊള്ളുന്നത് .കഴിഞ്ഞ ദിവസ്സം എവിടെനിന്നും രണ്ടും കിലോമീറ്റർ അകലെ ഈറ്റിസിറ്റിയിൽ എഡ്ജ്ജ് റിസോർട്ടിന്റെ സമീപം മണ്ണിടിച്ചാലുണ്ടായി താനാരിഴക്കാണ് ആളുകൾ രക്ഷപെട്ടത് . ഈ കെട്ടിടമിപ്പോൾ ഏതു നിമിഴവും നിലാപൊത്താവുന്നസ്ഥിതിയിലാണ് .

മാത്രമല്ല ഈ റിസോർട്ടിന്റെ താഴ് ഭാഗത്തു നിരവധിവീടുകൾ മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലാണ് . മുന്നാറിലെ പ്രക്രതി ദുരന്ത മേഖലകളിൽ നിരവധി കെട്ടിടങ്ങൾ അപകട ഭീക്ഷണിയുർത്തി നിലകൊള്ളുന്നുണ്ട്. മുന്നാറിൽ പലയിടത്തും മണ്ണിടിഞ്ഞു ഗതാഗതം തടസ്സപെട്ടു ഉടമ്പൻ ചോല താലൂക്കിൽ കാറ്റിൽ മരങ്ങൾ കടപുഴകി നുറുകണക്കിനേക്കർ സ്ഥലത്തു കൃഷി നാശമുണ്ടായി ഏലം കുരുമുളക് വാഴ ,കൃഷികളെയാണ് കാറ്റുമഴയും കൂടതൽ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് , പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും ജില്ലയിലെ സ്കൂളുകൾക്ക് അവധിയായിരുന്നു. അങ്കണവാടികൾക്കും അവധി ബാധകമാണ്.
ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ജൂൺ 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്

You might also like

-