വെള്ളത്തൂവലിൽ ദുരൂഹ സാഹചര്യത്തിൽ ജീപ്പിന് തീപിടിച്ചു വാഹനഉടമ വെന്തുമരിച്ചു

മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലിസ്‌ ഫോറൻസിക് സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്

0

അടിമാലി : വെള്ളത്തൂവലിൽ ഇൻവേഡർ ജീപ്പ് തീപിടിച്ചു വാഹനഉടമ വെന്തുമരിച്ചു . പൊൻമുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി കൊല്ലപ്പെട്ടത്

.തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെ വെള്ളത്തുവൽ – കൊന്നത്തടി റോഡിൽ കാക്കാ സിറ്റിക്ക് സമീപം സത്യൻപടി റോഡിലായിരുന്നു സംഭവം റോഡിന് അരികിൽ പാർക്ക് ചെയത നിലയിലാണ് ജീപ്പ് അഗ്നിക്കിരയായിട്ടുള്ളത് .അഗ്നിബാധയിൽ വാഹനം പൂർണമായും കത്തിനശിച്ചു . മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലിസ്‌ ഫോറൻസിക് സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട് . പൊൻ‌മുടിയിൽ താമസ്സക്കാരനായ ബേബി കൃഷിയിടത്തിനിന്നു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചിട്ടുള്ളത്

You might also like

-