നാടും ജനങ്ങളും ഒരുമിച്ചപ്പോൾ പ്രളയക്കെടുതിയുടെ ആഘാതം കുറച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരുവന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി. ഇതോടെ സംസ്ഥാനത്തെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്രം ആഘോഷിക്കുന്നതെന്നും നാട് ഒരുമിച്ചതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്ന് പിണറായി വിജയന് പറഞ്ഞു. ഏത് ദുരന്തത്തേയും കൂട്ടായ്മയിലൂടെ നേരിടാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തെ നേരിടാനായി സംഭാവനങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി. പ്രളയക്കെടുതിയെ നേരിടാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.