ഒമ്പത് ലക്ഷം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ , ..ആലപ്പുഴജില്ലയിൽ ക്യാമ്പുകളിൽ 62, 148 കുടുംബങ്ങളിലെ 2,77,706 പേർ ‘ഇരകള്‍ക്ക് ധനസഹായം ലഭ്യമാക്കും’ മന്ത്രി ഇ ചന്ദ്രശേഖരന്
തിരുവന്തപുരം : പ്രളയ ദുരന്തത്തിന്റെ ഭാഗമായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്. സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സഹായം നല്‍കുക. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയവര്‍ക്ക് മാത്രമല്ല, ദുരന്തത്തിന്റെ ഭാഗമായ എല്ലാവര്ക്കും സഹായം നല്‍കും.
928015 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചിലരൊക്കെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പട്ടികയിലെ ചില മാറ്റങ്ങള്‍ ഉണ്ടാകാം.
റവന്യു ഡിപ്പാര്‍ട്ട്മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിാഹരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന് രക്ഷാപ്രവര്‍ത്തനമായിരുന്നു. അത് നടന്നു. ഇനിയുള്ളത് കൃത്യമായ പുനരധിവാസമാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴജില്ലയിൽ ക്യാമ്പുകളിൽ 62, 148 കുടുംബങ്ങളിലെ 2,77,706 പേർ
ജില്ലയിൽ ആകെ ക്യാമ്പുകളിലായി 62, 148 കുടുംബങ്ങളിലെ 2,77,706 പേർ. അമ്പലപ്പുഴയിൽ 144 ക്യാമ്പുകളിലായി 17654 കുടുംബങ്ങളിലെ 76068 പേരാണ് ഉള്ളത്. ചേർത്തലയിൽ 89 ക്യാമ്പുകളിൽ 12430 കുടുംബങ്ങളിലെ 43703 പേർ. മാവേലിക്കരയിൽ 90 ക്യാമ്പുകളിലായി 4764 കുടുംബങ്ങളിലെ 16713 പേർ. .കുട്ടനാട്ടിൽ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ചെങ്ങന്നൂരിൽ 132 ക്യാമ്പുകളിലായി 68232 പേരാണ് ഉള്ളത്. കാർത്തികപ്പള്ളി താലൂക്കിൽ 146 ക്യാമ്പുകളിലെ 18060 കുടുംബങ്ങളിലുള്ള 72990 പേരാണ് ഉള്ളത്.
കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി
സബ്കളക്ടർ വി.ആർ.കൃഷ്ണതേജ കളക്ട്രേറ്റിൽ മടങ്ങിയെത്തി. ഇന്നലെ മാത്രം 20000 പേരെയാണ് സുരക്ഷിതരായി തിരിച്ചെത്തിച്ചത്. ഇന്ന് വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ഓപ്പറേഷൻ. 3 ജങ്കാറുകൾ ഇതിനായി തയ്യാറാക്കിയതായി സബ് കളക്ടർ അറിയിച്ചു. കുട്ടനാട്ടിൽ വളർത്തുമൃഗങ്ങളെ ചിലർ പരിപാലിക്കുന്നുണ്ട്. കുട്ടനാട് ദ്വീപുകളിൽ നിന്ന് എല്ലാവരേയും സുരക്ഷാതീരത്തേക്ക് മാറ്റിയതിനാൽ ഇവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ ജില്ല കളക്ടർ ഉത്തരവിട്ടു.
പ്രത്യേക സംഭരണ കേന്ദ്രങ്ങൾ
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസക്യാമ്പുകളിൽ ഒരിടത്തും പാകം ചെയ്ത ഭക്ഷണം എത്തിക്കരുതെന്ന് ജില്ല കളക്ടർ അഭ്യർഥിച്ചു. ധാരാളം ആളുകൾ സഹായവുമായി എത്തുന്നുണ്ടെങ്കിലും സുരക്ഷ കാരണങ്ങളാൽ അതനുവദിക്കരുതെന്നാണ് നിർദേശം. അതത് ക്യാമ്പുകളിൽ നിലവിൽ ഭക്ഷണം പാകം ചെയ്തു നൽകുന്നുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യേണ്ട അവശ്യസാധന സാമഗ്രികളുടെ സംഭരണത്തിനും വിതരണത്തിനുമായി ചെങ്ങന്നൂർ, മാവേലിക്കര,ആലപ്പുഴ, ഹരിപ്പാട്, ചേർത്തല എന്നിവടങ്ങളിൽ പ്രത്യക സംഭരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ആനിമൽ റസ്ക്യൂ ടീം ഇന്ന് പുറപ്പെടും
വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ട് വരുന്നതിനും അവശ്യചികിത്സകൾ നൽകുന്നതിനും വേണ്ടി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്ക്യൂ ടീം ഇന്ന് (ഓഗസ്റ്റ് 20) രാവിലെ ഏഴുമണിമുതൽ കുട്ടനാട് മേഖലയിൽ പ്രവർത്തിക്കും. കർഷകർ ബന്ധപ്പെടേണ്ട നമ്പർ:9387221594(ഡോ.മുഹ്സിൻ കോയ), 9447062691( ഡോ.പ്രേംകുമാർ), 9946637901(ഡോ.ജോസ് മാത്യു), 9847232726(ഡോ.സംഗീത് നാരായണൻ), 9447104072( അനീഷ്, ഡയറി അസിസ്ററന്റ് ഡയറക്ടർ).