ആരോഗ്യവകുപ്പ് അവഗണിയച്ചു ദുരിതശാസ ക്യാമ്പുകളിൽ മരുന്ന് തന്നില്ല : വി.ഡി സതീശന്‍

"മന്ത്രിയെ രണ്ടു ദിവസം വിളിച്ചിരുന്നു. എന്നാല്‍ ഫോണെടുത്തില്ല. വീട്ടിലേക്ക് വിളിച്ച്മന്ത്രിയോട് തിരിച്ച് വിളിക്കാന്‍ പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. ആരോഗ്യ വകുപ്പ് ഡയറക്?ടറെ വിളിച്ചപ്പോള്‍ എല്ലാം തയാറാണെന്നാണ് അറിയിച്ചെങ്കിലും മരുന്നു പോലും ഇവിടെ ലഭിച്ചിട്ടില്ല."

0

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍ എം.എല്‍.എ. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫോണെടുത്തില്ലെന്നും പറവൂരിലെ ദുരന്തമേഖലയില്‍ മരുന്നും മറ്റു സഹായങ്ങളും നല്‍കിയില്ലെന്നും സതീശന്‍ ആരോപിച്ചു.

മന്ത്രിയെ രണ്ടു ദിവസം വിളിച്ചിരുന്നു. എന്നാല്‍ ഫോണെടുത്തില്ല. വീട്ടിലേക്ക് വിളിച്ച്മന്ത്രിയോട് തിരിച്ച് വിളിക്കാന്‍ പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. ആരോഗ്യ വകുപ്പ് ഡയറക്?ടറെ വിളിച്ചപ്പോള്‍ എല്ലാം തയാറാണെന്നാണ് അറിയിച്ചെങ്കിലും മരുന്നു പോലും ഇവിടെ ലഭിച്ചിട്ടില്ല. സ്വകാര്യമായി മരുന്ന് സംഘടിപ്പിക്കുകയായിരുന്നു. ഡി.എം.ഒയും ഫോണ്‍ എടുക്കുന്നില്ല. വെള്ളം തുറന്നു വിടുമെന്ന മുന്നറിയിപ്പ് കിട്ടിയിരുെന്നങ്കില്‍ ആളുകളെ മാറ്റാമായിരുന്നെന്നും സതീശന്‍ പറഞ്ഞു.

എല്ലാ ക്ഷമയും നശിച്ചതോടെയാണ് താന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചത്. അതിനു ശേഷം ഇവിെട രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലായിട്ടുണ്ട്. രണ്ടായിരത്തോളം ആളുകളെ രക്ഷപ്പെടുത്താനായി. ഇനിയും അയ്യായിരത്തോളം പേരെ രക്ഷിക്കാനുണ്ടെന്നും പറഞ്ഞു.

You might also like

-