കൊച്ചിയില്‍ നിന്ന് 20 മുതല്‍ വിമാന സര്‍വീസുകള്‍…കാര്‍ഷിക കടാശ്വാസത്തിന് അപേക്ഷിക്കാം

0
കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ 20 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്

.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

 

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് donation.cmdrf.kerala.gov.in വഴി സംഭാവന നല്‍കാം. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ സംഭാവനകള്‍ നല്‍കാം. മൊബൈല്‍ ആപ്പുകളായ BHIM, PAYTM, TEZ, PHONE PE എന്നിവയിലൂടെയും സംഭാനകള്‍ നല്‍കാനാവും. kerala.gov.inലെ വര്‍ച്വല്‍ പേയ്മെന്റ് വിലാസമായ സലൃമഹമരാറൃള@യെശ യിലും തുക നല്‍കാം. നേരിട്ട് ബാങ്ക് മുഖേന തുക നല്‍കുന്നവര്‍ക്ക് എസ്. ബി. ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ 67319948232  എന്ന അക്കൗണ്ട് നമ്പറില്‍ അടയ്ക്കാം.  ഐ. എഫ്. എസ്. സി കോഡ്: SBIN 0070028.

വനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

 

പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് വനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിനം തുടങ്ങി. കൂടാതെ എല്ലാ സര്‍ക്കിളുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്.  വനംവകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 9447979115, 0471 2529365. ടോള്‍ ഫ്രീ നമ്പര്‍: 18004254733.

 

കാര്‍ഷിക കടാശ്വാസത്തിന് അപേക്ഷിക്കാം

 

വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്തതും കുടിശ്ശിക ആയതുമായ വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.18/6/2018-ാം തിയതിയിലെ ജി.ഒ (പി) നം. 36/2018/ആര്‍.ഡി (എസ്.ആര്‍.ഒ നം. 411/2018)

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 2018 ഒക്‌ടോബര്‍ 31. നിര്‍ദ്ദിഷ്ട സി ഫോറത്തിലുള്ള പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷയുടെയും റേഷന്‍ കാര്‍ഡ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം,  കൃഷിയാണ് തൊഴിലെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ/വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെക്കുറിച്ചുള്ള രേഖയോ കരം അടച്ച രസീതിന്റെ  പകര്‍പ്പ്, അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ബാങ്കില്‍ വായ്പ നില നിലക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്/ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങള്‍ അടിങ്ങിയ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പു കൂടി വയ്‌ക്കേണ്ടതാണ്. കൂടാതെ അപേക്ഷയില്‍ എതിര്‍കക്ഷികള്‍ ഉണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം.

കൃത്രിമക്ഷാമം ഉണ്ടാക്കിയാല്‍ വ്യാപാരികള്‍ക്കെതിരെ നടപടി

 

മഴക്കെടുതിയില്‍ ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ അവശ്യസാധന നിയമ പ്രകാരവും, ക്രിമിനല്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തിലും നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.  ഇത്തരം സംഭവങ്ങള്‍ ബന്ധപ്പെട്ട താലൂക്ക്/ജില്ലാ സപ്ലൈ ഓഫീസര്‍മാരെ വിവരം അറിയിക്കണം. ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

You might also like

-