മഴക്കെടുതി ഇടുക്കിയിൽ 13 പേര്‍ മരിച്ചു   5 പേരെ കാണാതായി    26,01,79,975 രൂപയുടെ കൃഷി നാശം 

റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 250 കോടിയോളം രൂപ ആവശ്യമാണെും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട്  നല്കിയതായും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു

0

ഇടുക്കി :ജില്ലയില്‍ മഴക്കെടുതിയും ഉരുള്‍പൊ’ലും മൂലമുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെകുറിച്ചും ഇടുക്കി ഡാം തുറതിനുശേഷമുളള സ്ഥിതിയെ കുറിച്ചും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി,  വനം വകുപ്പ് മന്ത്രി കെ. രാജു എിവരുടെ നേതൃത്വത്തില്‍ കട്ടപ്പന  ഗവ.കോളേജില്‍ അവലോകന യോഗം ചേര്‍ു. ഈ മഴക്കെടുതിയില്‍ ജില്ലയിലാകെ 13 പേര്‍ മരിച്ചതായും  5 പേരെ കാണാതായതായും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം.എം. മണി പറഞ്ഞു. 22 പേര്‍ക്ക് പരിക്കേറ്റി’ുണ്ട്. 3890.61 ഹെക്ടറിലായി 26,01,79,975 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. 56 വീടുകള്‍ പൂര്‍ണ്ണമായും 929 വീടുകള്‍ ഭാഗികമായും തകര്‍ു.13 കുകാലികള്‍ ചത്തുപോയിട്ടുണ്ട്. 35.012 കി.മി. ദേശീയപാതയും 293.776 കി.മി പൊതുമരാമത്ത് വകുപ്പിന്റെ റോഡും 798.225 കി.മി.പഞ്ചായത്ത് റോഡും മഴക്കെടുതിയില്‍ തകര്‍ു. ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുു. ഇടുക്കി താലൂക്കില്‍ 11 ക്യാമ്പും ദേവികുളം താലൂക്കില്‍ ആറ് ക്യാമ്പുമാണ് പ്രവര്‍ത്തിക്കുത്  1058 പേര്‍ ക്യാമ്പില്‍ കഴിയുുണ്ട്. ക്യാമ്പില്‍ കഴിയുവര്‍ക്ക് ഭക്ഷണവും ചികിത്സയും സമയത്ത് എത്തിക്കുുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ 37 പേരടങ്ങു സംഘം മൂാറിലും ഇന്ത്യന്‍ കരസേനയുടെ 76 പേരങ്ങിയ സംഘം അടിമാലിയിലും ക്യാമ്പ് ചെയ്യുുതായി ജില്ലാകളക്ടര്‍ ജീവന്‍.ബാബു.കെ യോഗത്തില്‍ അറിയിച്ചു.

തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥനത്തില്‍ ഗതാഗതയോഗ്യമാക്കണമെ്ന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ആവശ്യപ്പെട്ടു. എല്ലാ വകുപ്പ് മേധാവികളും അതത് വകുപ്പുകള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശേഖരിച്ച വിവരങ്ങളും നാശനഷ്ടകണക്കുകളും അവതരിപ്പിച്ചു. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 250 കോടിയോളം രൂപ ആവശ്യമാണെും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട്  നല്കിയതായും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇടുക്കി ഡാമിലെ ജലസ്ഥിതി നിയന്ത്രണവിധേയമാണെും രണ്ട് ദിവസം കൂടി നിലവിലെ സ്ഥിതി തുടരുമെും ജലനിരപ്പ് 2400 അടിയില്‍ കുറച്ച് നിര്‍ത്തുകയാണ് ലക്ഷ്യമെും കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ദുരന്തമേഖലകളിലും  മററും സുരക്ഷാകാരണങ്ങളാല്‍   വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് എല്ലാ മേഖലയിലും വൈദ്യുതി ബന്ധം പുന സ്ഥാപിക്കുമെും കെ.എസ്.ഇ.ബി ചെയര്‍മാന്‍  എന്‍.എസ്.പിളള  അറിയിച്ചു.  എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുതായും പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി 24 മണിക്കൂറും ആംബുലന്‍സ്, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാണ് എും.ആശുപത്രികളില്‍ ഒ.പി.സമയം ദീര്‍ഘിപ്പിച്ചിട്ടു തായും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ തങ്ങളുടെ പരിധിയിലെ നാശനഷ്ടങ്ങളും അടിയന്തര ആവശ്യങ്ങളും ബോധ്യപ്പെടുത്തി. മഴക്കെടുതിയില്‍ തകര്‍ റോഡുകള്‍ ഗതാഗതയോഗ്യമാക്കുതിനു വേണ്ടിവരു എസ്റ്റിമേറ്റ്   പൊതുമരാമത്ത് നിരത്ത്, ദേശീയപാതാ വിഭാഗം, എല്‍.എസ്.ജി.ഡി വിഭാഗം എിവ ഈ മാസം 20നകം റിപ്പോര്‍ട്ട്  നല്കണമെ് കലക്ടര്‍ നിര്‍ദ്ദേശിച്ചു.  അപകടാവസ്ഥയിലുളള സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എിവ സംബന്ധിച്ച റിപ്പോര്‍ട്ട്  25 നകം നല്കണമെും ജില്ലാകലക്ടര്‍ പറഞ്ഞു.പഞ്ചായത്തുപരിധിയില്‍ അടച്ചുകെ’ിയ കലുങ്കുകള്‍ രണ്ട് ദിവസത്തിനകം തുറക്കാന്‍ നടപടി സ്വീകരിക്കണമെ് കലക്ടര്‍ നിര്‍ദേശം നല്കി.

അവലോകനയോഗത്തില്‍ ഇടുക്കി എം.പി ജോയിസ് ജോര്‍ജ്, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ്.ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ജില്ലാ കലക്ടര്‍ ജീവന്‍.ബാബു.കെ, ജില്ലാപോലീസ് മേധാവി കെ.ബി.വേണുഗോപാല്‍,  കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിളള, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ്.എം.തോമസ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരായ സാലി ജോളി, അഗസ്തി അഴകത്ത്, ആര്‍.മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,  സബ് കലക്ടര്‍ വി.ആര്‍. പ്രംകുമാര്‍, ആര്‍.ഡി.ഒ  എം.പി വിനോദ് ,  വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-