കനത്തമഴ ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകൾ തുറന്നു വീഡിയോ …
മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
LIVE VIDEO…
പൈനാവ് :ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ചെറുകിട ഡാമുകളായ കല്ലാർകുട്ടി,പാംബ്ല ഡാം മുകൾ തുറന്നുവിട്ടു കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകിട്ട് 5 മുതല്‍ 30 സെ.മീ വീതം ഉയര്‍ത്തി 30 ക്യുമെക്‌സ് വരെ ജലം ഒഴുക്കി . മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചക്ക് 2.30 മുതല്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിട്ടു .
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതമേഖലകളിലുള്ളവരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. ഇത്തരത്തില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരെ എന്നുതന്നെ തന്നെ ക്യാമ്പുകളിലേയ്ക്ക് മാറ്റുവാന്‍ അതത് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ക്യാമ്പുകള്‍ ക്രമീകരിക്കാനുള്ള കെട്ടിടങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ജില്ലയില്‍ ഇത്തരത്തില്‍ 310 കെട്ടിടങ്ങളാണ് ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കണ്ടെത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമാകുന്നതിനാല്‍ മുന്‍കരുതലായാണ് വളരെ പെട്ടെന്നു തന്നെ അടിയന്തിര സാഹചര്യത്തിലുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നത്.