ഈ വര്‍ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവ് അടിയന്തര യോഗം ബുധനാഴ്ച
.ഈ വര്‍ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കുന്നത്
തിരുവനതപുരം :ഈ വര്‍ഷത്തെ മഴ കുറവ് കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വരള്‍ച്ച നേരിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഈ മാസം പത്തിന് ചേരും. തുടര്‍നടപടികള്‍ക്കായി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു.ഈ വര്‍ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കുന്നത്. ഇത്തവണ ജൂണ്‍ മാസം മുതല്‍ ലഭിക്കണ്ട ലഭിക്കേണ്ട മണ്‍സൂണ്‍ മഴയില്‍ കാര്യമായി കുറവാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ തവണ ജൂണില്‍ സംസ്ഥാനത്ത് 75.15 സെന്റീ മീറ്റര്‍ മഴ പെയ്തിരുന്നു. ഇത്തവണ അതിന്റെ പകുതി പോലും ഉണ്ടായില്ല. 150 വര്‍ഷത്തിനിടെ ഒമ്പത് തവണ മാത്രമാണ് ജൂണില്‍ 35.85 സെന്റീമീറ്റല്‍ താഴെ മഴ ലഭിച്ചത്. പ്രളയാനന്തരം ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കാര്യമായ കുറവാണുണ്ടായത്. സംസ്ഥാനത്ത് ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ കുടിവെളള പ്രതിസന്ധിയും രൂക്ഷമാകും.
കുടിവെള്ളം പത്ത് രൂപയ്ക്ക് വില്‍ക്കുന്ന ‘സുഭിക്ഷം’
കുടിവെളള വിതരണത്തെ ബാധിക്കും വിധത്തില്‍ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലേക്ക് തളളുന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മാലിന്യം തളളുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു. ആലുവയിലെ ജല ശുദ്ധീകരണ പ്ലാന്റിന്റെ വിപുലീകരണമടക്കം വിവിധ പദ്ധതികള്‍ പാതിവഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.