മണ്ണിടിഞ്ഞു വയനാട് ചുരത്തിൽ ഗതാഗതം സ്തംഭിച്ചു
ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലും ഒൻപതാം വളവിനു താഴെയുമാണ് മണ്ണിടിഞ്ഞത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
വയനാട്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വയനാട് ചുരത്തിലെ ഗതാഗതം സ്തംഭിച്ചു. ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലും ഒൻപതാം വളവിനു താഴെയുമാണ് മണ്ണിടിഞ്ഞത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.