സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ് പ്രിയങ്ക
സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്
ഡൽഹി :രക്ഷാബന്ധന്‍ ദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇരുവരും തമ്മിലുള്ള ആഴമേറിയ സഹോദര സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളാണ് പ്രിയങ്ക ഇരുവരുടെയും ആശംശകളിൽ നിഴലിലിച്ചത്
‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതിൽ അഭിമാനം. രാജ്യത്തെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകള്‍’ – എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. രാഹുലിന് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു.