രാഹുൽ ഗാന്ധിക്ക് ഇന്ന് 49-ാം ജൻമദിനം.

പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കോൺഗ്രസ് നേതാക്കളും രാഹുലിന് ആശംസകൾ നേർന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാല, ഉമ്മൻ ചാണ്ടി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ രാഹുലിന് ആശംസയറിയിച്ചു.

0

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 49-ാം ജൻമദിനം. പിറന്നാൾ ദിനത്തിൽ രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള നേതാക്കൾ ആശംസകൾ അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പിറന്നാൾ ദിനത്തിൽ എല്ലാ ആശംസകളും നേരുന്നുവെന്നും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടേയെന്നുമാണ്‌ ട്വിറ്ററിലൂടെ മോദി ആശംസിച്ചത്.

പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കോൺഗ്രസ് നേതാക്കളും രാഹുലിന് ആശംസകൾ നേർന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാല, ഉമ്മൻ ചാണ്ടി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ രാഹുലിന് ആശംസയറിയിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജൻമദിനത്തിൽ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്കും രാഹുൽ ഗാന്ധി മധുരം നൽകി.

You might also like

-