അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാന്‍ മോദി കാണിച്ച ഔദാര്യം കര്‍ഷകരുടെ കാര്യത്തിലും വേണം.കര്‍ഷകര്‍ അവകാശമാണ് ചോദിക്കുന്നത്-രാഹുല്‍ പറഞ്ഞു

0

അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് ഡല്‍ഹിയിലെ കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കര്‍ഷകര്‍എന്തെങ്കിലും സമ്മാനത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമര വേദിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.

രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാന്‍ മോദി കാണിച്ച ഔദാര്യം കര്‍ഷകരുടെ കാര്യത്തിലും വേണം.കര്‍ഷകര്‍ അവകാശമാണ് ചോദിക്കുന്നത്-രാഹുല്‍ പറഞ്ഞു

You might also like

-