രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നെറുനാടായ ആക്രമണം ,എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും.
എംപിയുടെ ഓഫീസാക്രമിച്ച സംഭവത്തിൽ നേതൃത്വത്തിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു
കൽപ്പറ്റ| രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിന് പ്രതിഷേധം വ്യാപകമായി തുടരു ന്നതിനിടെ എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെൻറർ അംഗങ്ങൾ പങ്കെടുക്കും. എംപിയുടെ ഓഫീസാക്രമിച്ച സംഭവത്തിൽ നേതൃത്വത്തിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമാകും നടപടിയുണ്ടാകുകയെന്നാണ് വിവരം.
കൽപ്പറ്റ |രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ എസ്എഫ്ഐ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ തന്നെ തള്ളിയിട്ടുണ്ട്. വയനാട് എസ്എഫ്ഐയുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ലെന്നും അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നത്. ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയില്‍ പൊതുവികാരമുണ്ടായി. മാര്‍ച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു.