രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി ,കണ്ണൂരിലും വയനാട്ടിലും അതീവ ജാഗ്രത

കണ്ണൂരിൽ മാത്രം 5 ഡി.വൈ.എസ്‍.പിമാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ വിന്യസിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണർ അർ ഇളങ്കോ അറിയിച്ചു.

0

കണ്ണൂര്‍ | രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ വയനാട്ടിലേക്ക് പോകും. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് വയനാട് എത്തുന്നത്.ഇന്നലെ എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണവും രാഹുലിന്‍റെ ഇന്നത്തെ സന്ദര്‍ശനവും കണക്കിലെടുത്ത് കണ്ണൂരിലും വയനാട്ടിലും അതീവ ജാഗ്രത ഏര്‍പ്പെടുത്തി. കണ്ണൂരിൽ മാത്രം 5 ഡി.വൈ.എസ്‍.പിമാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ വിന്യസിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണർ അർ ഇളങ്കോ അറിയിച്ചു.

ആദ്യം മാനന്തവാടിയിലേക്കാണ് രാഹുല്‍ പോവുക. 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട്ടിലെ ആദ്യ പരിപാടി. ഉച്ചയോടെ കൽപറ്റയിലേക്ക് പോകും. കളക്ടറേറ്റിൽ നടക്കുന്ന എംപി ഫണ്ട് അവലോകനയോഗം ഉൾപ്പെടെ മീറ്റിങ്ങുകളിൽ പങ്കെടുക്കും. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച ഓഫീസ് സന്ദർശനം ഷെഡ്യൂൾ ചെയ്ത പരിപാടിയിലില്ല. കല്പറ്റ യാത്രക്കിടെ ഓഫീസ് സന്ദർശനം നടത്തിയേക്കും.ബഫർ സോൺ വിഷയത്തിൽ സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമമാണ് രാഹുൽ പങ്കെടുക്കുന്ന പ്രധാന പരിപാടി. ബഫർ സോൺ വിഷത്തിലെ നിലപാടും തന്റെ ഇടപെടലുകളും ഈ യോഗത്തിൽ രാഹുൽ വിശദീകരിക്കുമെനാണ് കരുതുന്നത്.

You might also like

-