രാഹുൽ ഗാന്ധി വയനാട്ടിൽ രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചു.

രഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രണ്ട് മണിക്കുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ മത്സരിക്കുന്നതിന്റെ ഭാഗമായി വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വടകരയില്‍ കെ. മുരളീധരനും വയനാട്ടില്‍ ടി. സിദ്ധിഖും മത്സരിക്കുമെന്ന വാര്‍ത്തകളാണ് നേരത്തെ പുറത്തു വന്നിരുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരളത്തില്‍ നിന്നു കൂടി മത്സരിക്കണമെന്ന ആവശ്യമാണ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചിരിക്കുന്നത്. വയനാട്ടില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്ന സിദ്ധിഖിനോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് സഹായകമാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വയനാട്ടില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി. സിദ്ധിഖ് സന്തോഷത്തോടെയാണ് ഈ നിര്‍ദ്ദേശം അംഗീകരിച്ചത്. താന്‍ ഇക്കാര്യം സിദ്ധിഖുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പരഞ്ഞു. സിദ്ധിഖ് തന്റെ നിര്‍ദ്ദേശം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

You might also like

-