രാഹുൽ ഗാന്ധിയും അമിത്ഷായും പറയുന്നത് ഒരേകാര്യം,ബി ജെ പി ക്ക് ഒരു സീറ്റുപോലും കേരളത്തിൽ ലഭിക്കില്ല :എ വിജയരാഘവന്‍
ഇടതുപക്ഷത്തെ ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കില്‍ ഒരു വര്‍ഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയനേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും ഒന്നുതന്നെ . ഇടതുപക്ഷത്തെ ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കില്‍ ഒരു വര്‍ഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു .
ഇടതുപക്ഷം ഭരിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന പല തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫുമായുള്ള രഹസ്യ ബാന്ധവത്തില്‍ കഴിഞ്ഞതവണ ഒരു സീറ്റില്‍ കടന്നുകൂടിയ പാര്‍ട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്. ഇവരുടെ തനിനിറം മനസ്സിലാക്കിയ ജനങ്ങള്‍ ബിജെപിക്ക് ഒരു സീറ്റ്‌പോലും നല്‍കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബിജെപിക്ക് 2016ല്‍ ഏക സീറ്റ് കിട്ടിയത് ബിജെപി-കോണ്‍ഗ്രസ് രഹസ്യധാരണയിലാണ്. ബിജെപി ജയിച്ച നേമത്ത് യുഡിഎഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. അന്ന് ബിജെപി ജയിച്ചത് അവര്‍ തമ്മിലുള്ള ധാരണ രഹസ്യമായതുകൊണ്ടാണ്. ധാരണ പരസ്യമാകുമ്പോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് 1991ലെ വടകര (ലോക്സഭ), ബേപ്പൂര്‍ (നിയമസഭ) പരീക്ഷണങ്ങളില്‍ തെളിഞ്ഞതാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്നും . കേന്ദ്രഭരണം ഉപയോഗിച്ച് എല്ലാം വരുതിയിലാക്കുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടവും വിജയരാഘവന്‍ പറഞ്ഞു